ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം

എൻ ഐ സി ടെക് കോൺക്ലേവ് 2022-ന്റെ ഉദ്ഘാടനം കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ നിർവഹിച്ചു

Posted On: 04 MAR 2022 9:16AM by PIB Thiruvananthpuram

നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ "ഡിജിറ്റൽ ഗവൺമെന്റിനായുള്ള പുതു തലമുറ സാങ്കേതികവിദ്യകൾ" എന്ന പ്രമേയത്തെ ആസ്പദമാക്കി, ഇ-ഗവേണൻസിൽ ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ  കേന്ദ്രീകരിച്ച്, എൻഐ സി ടെക് കോൺക്ലേവ് 2022 എന്ന പേരിൽ  രണ്ട് ദിവസത്തെ പരിപാടി സംഘടിപ്പിച്ചു.



ഭരണരംഗത്ത് സാങ്കേതികവിദ്യയുടെ പ്രയോഗം യാഥാർത്ഥ്യമാക്കാൻ എൻ ഐ സി സുപ്രധാന പങ്കുവഹിച്ചതായി ഇന്നലെ പരിപാടി ഉദ്ഘാടനം ചെയ്യവെ ശ്രീ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

എൻഐ സിയുടെ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി, സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖർ #75DigitalSolutionsfromNIC എന്ന ഇ-ബുക്ക് പ്രകാശനം ചെയ്തു. പൗരന്മാർക്കും ബിസിനസ് സ്ഥാപനങ്ങൾക്കും ഗവൺമെന്റിനുമായി  എൻഐ സി യുടെ സഹകരണത്തോടെ വികസിപ്പിച്ച സാങ്കേതികവിദ്യാധിഷ്ഠിത പരിഹാരമാർഗ്ഗങ്ങൾ മൂലം സുഗമമായ വിവിധ സർക്കാർ പദ്ധതികളും അവയുടെ  പ്രയോജനങ്ങളും ഇ-ബുക്ക് വിവരിക്കുന്നു.

ഇ-ബുക്ക് ഇനിപ്പറയുന്ന ലിങ്കിൽ ലഭ്യമാണ്: https://uxdt.nic.in/flipbooks/75-Digital-Solutions-from-NIC/

എൻ ഐ സി ഡയറക്ടർ ജനറൽ ഡോ. നീത വർമ എഡിറ്റിംഗ് നിർവ്വഹിച്ച   “സിറ്റിസൺ എംപവർമെന്റ് ത്രൂ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ഇൻ ഗവൺമെന്റ്” എന്ന പുസ്തകവും മന്ത്രി പ്രകാശനം ചെയ്തു. അഖിലേന്ത്യ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിലും സേവനങ്ങളിലും പ്രവർത്തിക്കുന്ന എൻ ഐ സി ഓഫിസർമാരുടെ വീക്ഷണത്തിൽ  നിന്ന് അവതരിപ്പിച്ച വിവിധ മേഖലകളിലെ സാങ്കേതികവിദ്യ അധിഷ്ഠിത പരിവർത്തനവും പരിണാമവും പുസ്തകം വിവരിക്കുന്നു.

എൻ ഐ സി  ടെക് കോൺക്ലേവ് 2022, ഗവൺമെന്റ് മന്ത്രാലയങ്ങളിലെയും /വകുപ്പുകളിലെയും ഐടി മാനേജർമാരെ ഏറ്റവും പുതിയ ഐസിടി സാങ്കേതികവിദ്യകളിൽ അറിവുള്ളവരാക്കും. സംസ്ഥാനങ്ങളിൽ വ്യാപിപ്പിക്കാൻ കഴിയുന്ന പുതിയ സാങ്കേതികവിദ്യകളും ആപ്ലിക്കേഷനുകളും നന്നായി മനസ്സിലാക്കാൻ സംസ്ഥാന സർക്കാരുകളിലെ  ഐടി സെക്രട്ടറിമാർക്ക് ഇത് വേദിയൊരുക്കും. ഇത് ഗവൺമെന്റിന്റെ വ്യവസായ, ഐടി മാനേജർമാർ തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുകയും ഉയർന്ന നിലവാരമുള്ള പൗര കേന്ദ്രീകൃത സേവനങ്ങൾ നൽകുന്നതിന് സഹായിക്കുകയും ചെയ്യും.

 
 
 
 
 
 

 

ReplyReply allForward


(Release ID: 1802972) Visitor Counter : 172