ഇന്ത്യ ഗവണ്‍മെന്റിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവിന്റെ കാര്യാലയം

ശാസ്ത്രവും സാങ്കേതികവിദ്യയും 2022 ലെ കേന്ദ്ര ബജറ്റിൽ

Posted On: 28 FEB 2022 10:51AM by PIB Thiruvananthpuram

കേന്ദ്ര ബജറ്റ്- 2022 ൽ ധനമന്ത്രി നടത്തിയ പ്രഖ്യാപനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് കേന്ദ്ര ഗവണ്മെന്റ്  വിവിധ മേഖലകളിൽ വെബിനാറുകളുടെ ഒരു പരമ്പര സംഘടിപ്പിക്കുന്നു.

കേന്ദ്ര ഗവൺമെന്റിന്റെ നിരവധി ശാസ്ത്ര മന്ത്രാലയങ്ങളും വകുപ്പുകളുംആയി ചേർന്ന് മുഖ്യ ശാസ്ത്ര ഉപദേഷ്ടാവിന്റെ  ഓഫീസ് 2022 മാർച്ച് 2-ന് "സാങ്കേതികവിദ്യ അധിഷ്ഠിത   വികസനം" എന്ന പേരിൽ ഒരു വെബിനാർ സംഘടിപ്പിക്കും.  പ്ലീനറി സെഷനിൽ പ്രധാനമന്ത്രി സംസാരിക്കുന്നതോടെ വെബിനാർ ആരംഭിക്കും. . വെബിനാറിന്റെ രണ്ടാം ഭാഗത്ത് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT),  സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (DSIR) വകുപ്പ് , ശാസ്ത്ര സാങ്കേതിക വകുപ്പ് , ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം (MeitY) എന്നിവയുടെ നേതൃത്വത്തിൽ നാല് ആശയങ്ങളിൽ ഊന്നിയുള്ള  സെഷനുകൾ ഉണ്ടായിരിക്കും. സെഷനുകളിൽ കേന്ദ്ര ഗവൺമെന്റിന്റെ വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, അക്കാദമിക സ്ഥാപനങ്ങൾ , വ്യവസായ മേഖല  എന്നിവയിൽ നിന്നുള്ളവർ പങ്കെടുക്കും. ഇനിപ്പറയുന്ന വിഷയങ്ങളിൽ സെഷനുകൾ നടക്കും:
 
1. പ്രമുഖ സാങ്കേതിക മേഖലകളിലെ ശാസ്ത്ര സാങ്കേതിക വിദ്യാ സംരംഭങ്ങൾ

2. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള / തൊഴിലവസരം വർദ്ധിപ്പിക്കുന്നതിനുള്ള സാധ്യത

3. സാങ്കേതിക സ്വാശ്രയത്വം

4. അമൃത് കാൽ  - ഇന്ത്യ @2047 കാഴ്ചപ്പാട് കൈവരിക്കുന്നതിനുള്ള ആസൂത്രണം

5. നടപടി ക്രമം  ലളിതമാക്കുന്നതിനുള്ള നിർദേശങ്ങൾ


വിശദാംശങ്ങൾ https://events.negd.in/ എന്നസൈ റ്റിൽ  കാണാം

 

***



(Release ID: 1801803) Visitor Counter : 188