രാജ്യരക്ഷാ മന്ത്രാലയം

ധർമ്മ ഗാർഡിയൻ-2022 സൈനികാഭ്യാസം

Posted On: 25 FEB 2022 3:56PM by PIB Thiruvananthpuram

 ന്യൂ ഡൽഹി, ഫെബ്രുവരി 25, 2022

ഇന്ത്യയും ജപ്പാനും തമ്മിലുള്ള സൈനികാഭ്യാസം 'ധർമ്മ ഗാർഡിയൻ-2022', 2022 ഫെബ്രുവരി 27 മുതൽ 2022 മാർച്ച് 10 വരെ ബെലഗാവിയിലെ (ബെൽഗാം, കർണാടക) ഫോറിൻ ട്രെയിനിംഗ് നോഡിൽ നടത്തും.

2018 മുതൽ ഇന്ത്യയിൽ നടക്കുന്ന ഒരു വാർഷിക പരിശീലന പരിപാടിയാണ് ധർമ്മ ഗാർഡിയൻ-2022. വനപ്രദേശങ്ങളിലും അർദ്ധ നഗര/നഗര ഭൂപ്രദേശങ്ങളിലും നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ചുള്ള പ്ലാറ്റൂൺ തലത്തിലുള്ള സംയുക്ത പരിശീലനം ഇതിൽ ഉൾക്കൊള്ളുന്നു.

ഇന്ത്യൻ സേനയുടെ മറാഠ ലൈറ്റ് ഇൻഫൻട്രി റെജിമെന്റിന്റെ 15-ആം ബറ്റാലിയനിലെ പരിചയസമ്പന്നരായ സൈനികരും ജാപ്പനീസ് ഗ്രൗണ്ട് സെൽഫ് ഡിഫൻസ് ഫോർസ്സിന്റ്റെ (ജെജിഎസ്ഡിഎഫ്) 30-ആം ഇൻഫൻട്രി റെജിമെന്റും ഈ വർഷത്തെ അഭ്യാസത്തിൽ പങ്കെടുക്കുന്നു. കാടുകളിലും അർദ്ധ നഗരങ്ങളിലും നഗരപ്രദേശങ്ങളിലും വിവിധ പ്രവർത്തനങ്ങളുടെ ആസൂത്രണവും നിർവ്വഹണവും സംബന്ധിച്ച അനുഭവങ്ങളുടെ പങ്കിടൽ ആണ് ഈ പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്.

ഇരു സേനാവിഭാഗങ്ങളിലും പങ്കെടുക്കുന്ന ഫീൽഡ് പരിശീലന അഭ്യാസങ്ങൾ, സംയുക്ത പോരാട്ട ചർച്ചകൾ, സംയുക്ത പ്രകടനങ്ങൾ എന്നിവ 2022 മാർച്ച് 08, 09 തീയതികളിൽ രണ്ട് ദിവസമായി നടക്കും. ആഗോള ഭീകരതയ്‌ക്കെതിരെ പോരാടുന്നതിനുള്ള തന്ത്രപരമായ കഴിവുകൾ വർദ്ധിപ്പിക്കുന്നതിന് പ്രത്യേക ഊന്നൽ നൽകും.

 
 
RRTN/SKY
 
****


(Release ID: 1801122) Visitor Counter : 215