വിദ്യാഭ്യാസ മന്ത്രാലയം
azadi ka amrit mahotsav

ഭാഷാ സർട്ടിഫിക്കറ്റ് സെൽഫി കാമ്പയിൻ  വിദ്യാഭ്യാസ മന്ത്രാലയം ആരംഭിച്ചു

Posted On: 25 FEB 2022 4:51PM by PIB Thiruvananthpuram

 

 ന്യൂ ഡൽഹി :25 ,ഫെബ്രുവരി , 2022

 ഇന്ത്യയുടെ സാംസ്കാരിക, ബഹുഭാഷാവൈവിധ്യം  പ്രോത്സാഹിപ്പിക്കുന്നതിനും ഏകഭാരത് ശ്രേഷ്ഠ ഭാരത്തിന്റെ അന്തഃസത്ത  വളർത്തുന്നതിനുമായി വിദ്യാഭ്യാസ മന്ത്രാലയം ‘ഭാഷാ സർട്ടിഫിക്കറ്റ് സെൽഫി കാമ്പെയ്‌ൻ ആരംഭിച്ചു. വിദ്യാഭ്യാസ മന്ത്രാലയവും MyGov India  യും ചേർന്ന് വികസിപ്പിച്ച ഭാഷാ സംഗമം മൊബൈൽ ആപ്പ് പ്രോത്സാഹിപ്പിക്കാനാണ് ഭാഷാ സർട്ടിഫിക്കറ്റ് സെൽഫി സംരംഭം ലക്ഷ്യമിടുന്നത്. ഈ ആപ്പ് ഉപയോഗിച്ച്, ഷെഡ്യൂൾ ചെയ്ത 22  ഇന്ത്യൻ ഭാഷകളിലെ  ദൈനംദിന ഉപയോഗത്തിനുള്ള  100+ വാക്കുകൾ  ആർക്കും പഠിക്കാനാകും.ഏക് ഭാരത് ശ്രേഷ്ഠ ഭാരതിന്റെ ആഭിമുഖ്യത്തിലുള്ള ഈ സംരംഭം ഇന്ത്യൻ ഭാഷകളിൽ ആളുകൾക്ക് അടിസ്ഥാന സംഭാഷണ വൈദഗ്ദ്ധ്യം നേടുന്നുവെന്ന് ഉറപ്പാക്കാൻ ലക്ഷ്യമിടുന്നു. , 75 ലക്ഷം ആളുകൾക്ക് അടിസ്ഥാന സംഭാഷണ വൈദഗ്ദ്ധ്യം ലഭ്യമാക്കുക  എന്ന ലക്ഷ്യമാണ് ആപ്പിലൂടെ സജ്ജീകരിച്ചിരിക്കുന്നത്.    #BhashaCertificateSelfie.എന്ന ഹാഷ്‌ടാഗ്‌  ഉപയോഗിച്ച്   സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് സർട്ടിഫിക്കറ്റിനൊപ്പം സെൽഫി അപ്‌ലോഡ് ചെയ്യാൻ ആളുകളെ ഈ സംരംഭം  പ്രോത്സാഹിപ്പിക്കുന്നു . 


വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ച,സർട്ടിഫിക്കറ്റ് നേടുവാൻ ഉപയോക്താവ് Android, iOS പതിപ്പുകളിൽ ലഭ്യമായ മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്ത് , ഷെഡ്യൂൾ ചെയ്ത 22 ഇന്ത്യൻ ഭാഷകളിൽ നിന്ന് ഏതെങ്കിലും ഭാഷ തിരഞ്ഞെടുത്ത് പല തലത്തിൽ  ക്രമീകരിച്ചിരിക്കുന്ന ടെസ്റ്റുകൾ  പൂർത്തിയാക്കേണ്ടതുണ്ട്  .


ആൻഡ്രോയിഡ് ലിങ്ക്:
https://play.google.com/store/apps/details?id=com.multibhashi.mygov.mygov_appiOS 
ലിങ്ക്: https://apps.apple.com/in/app/bhasha-sangam/id1580432719* **


(Release ID: 1801118) Visitor Counter : 290