രാസവസ്തു, രാസവളം മന്ത്രാലയം
azadi ka amrit mahotsav

രാജ്യത്ത് ഗവേഷണവും നൂതനത്വവും വർധിപ്പിക്കുന്നതിന് വലിയ രീതിയിൽ വ്യവസായ-അക്കാദമിക പങ്കാളിത്തം ശക്തിപ്പെടുത്തണമെന്ന് ഡോ മൻസുഖ് മാണ്ഡവ്യ ആഹ്വാനം ചെയ്തു

Posted On: 25 FEB 2022 3:48PM by PIB Thiruvananthpuram

 

 


ന്യൂ ഡൽഹി, ഫെബ്രുവരി 25, 2022

"ഇൻഡസ്ട്രി കണക്റ്റ് 2022: വ്യവസായവും അക്കാദമിക സമന്വയവും" എന്ന വിഷയത്തിൽ ഇന്ന് നടന്ന സെമിനാർ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ, രാസവസ്തു-വളം മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ ഉദ്ഘാടനം ചെയ്തു. കേന്ദ്ര രാസവസ്തു-വളം സഹമന്ത്രി ശ്രീ ഭഗവന്ത് ഖുബയും ചടങ്ങിൽ സന്നിഹിതനായിരുന്നു.

രാഷ്ട്രത്തിന്റെ പുരോഗതിക്ക് നൂതനത്വത്തിന്റെയും സാങ്കേതികവിദ്യയുടെയും പ്രാധാന്യത്തെക്കുറിച്ച് ചടങ്ങിൽ ഊന്നിപ്പറഞ്ഞ ശ്രീ മാണ്ഡവ്യ, ഇതിനായി ഗവേഷണത്തിനും നൂതനത്വത്തിനും പഠനത്തിനും ഉത്തേജനം നൽകുന്ന വലിയ രീതിയിലുള്ള വ്യവസായ-അക്കാദമിക പങ്കാളിത്തത്തിന് ആഹ്വാനം ചെയ്തു.

രാസവസ്തു-പെട്രോകെമിക്കൽസ് വകുപ്പ്, CIPET, FICCI എന്നിവയുടെ സഹകരണത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചത്. രണ്ട് സാങ്കേതിക സെഷനുകൾ സംഘടിപ്പിച്ചു. ഈ സെഷനുകളിൽ CIPET, TDB (ടെക്‌നോളജി ഡെവലപ്‌മെന്റ് ബോർഡ്) എന്നിവയിൽ നിന്നുള്ള ഉദ്യോഗസ്ഥരും വിവിധ വ്യവസായ സംഘടനകളും പങ്കെടുത്ത്, ഈ മേഖലയിലെ പ്രധാന പ്രശ്‌നങ്ങൾ ചർച്ച ചെയ്യുകയും ചെയ്‌തു.

ഗവേഷണവും വികസനവും - ലബോറട്ടറി മുതൽ വ്യവസായങ്ങൾ വരെ, പെട്രോകെമിക്കൽസ് മേഖലയിലെ മാനവ മൂലധനത്തിന്റെ നൈപുണ്യ അന്തരത്തിന്റെ വിശകലനം, തദ്ദേശീയ സാങ്കേതിക വിദ്യ നൽകി ആത്മനിർഭർ ഭാരതിനെ പിന്തുണയ്ക്കുക, വ്യവസായവും അക്കാദമിക് മേഖലയും തമ്മിൽ സമന്വയം സ്ഥാപിക്കുക എന്നിവയാണ് സെമിനാറിന്റെ വിശാലമായ ലക്ഷ്യങ്ങൾ.

 
RRTN/SKY

(Release ID: 1801108) Visitor Counter : 180