രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

സ്പർശിന്‌ കീഴിലുള്ള പെൻഷൻ സേവനങ്ങൾ ഇന്ത്യയിലെ നാല് ലക്ഷത്തിലധികം പൊതു സേവന കേന്ദ്രങ്ങൾ മുഖേന ലഭ്യമാക്കാനുള്ള ധാരണാപത്രത്തിൽ പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചു

Posted On: 24 FEB 2022 2:00PM by PIB Thiruvananthpuram

സിസ്റ്റം ഫോർ പെൻഷൻ അഡ്മിനിസ്ട്രേഷൻറെ (രക്ഷ) {സ്പർശ്-SPARSH} സംരംഭത്തിന് കീഴിലുള്ള പെൻഷൻ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ഡിഫൻസ് അക്കൗണ്ട്സ് ഡിപ്പാർട്ട്മെന്റ് (DAD) കേന്ദ്ര ഇലക്ട്രോണിക്സ് വിവര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള പ്രത്യേകോദ്ദേശ സ്ഥാപനമായ CSC ഇ-ഗവേണൻസ് സർവീസസ് ഇന്ത്യ ലിമിറ്റഡുമായി ധാരണാപത്രം ഒപ്പുവച്ചു. ഇതോടെ രാജ്യത്തുടനീളമുള്ള നാല് ലക്ഷത്തിലധികം പൊതു സേവന കേന്ദ്രങ്ങൾ (CSC) വഴി സ്പർശ് സേവനങ്ങൾ ലഭ്യമാകും.

എല്ലാ പെൻഷൻകാർക്കും പെൻഷൻ അനുബന്ധ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാകാൻ ധാരണാപത്രം വഴിയൊരുക്കും. രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും, സ്പർശിൽ ലോഗിൻ ചെയ്യാനുള്ള മാർഗമോ സാങ്കേതിക വിദ്യയോ ലഭ്യമല്ലാത്തവർക്കും സേവന കേന്ദ്രങ്ങൾ സഹായിയായി വർത്തിക്കും. പെൻഷൻകാർക്ക് പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനും പരിഹാരം തേടുന്നതിനും, ഡിജിറ്റലായുള്ള വാർഷിക തിരിച്ചറിയലിനും, ഡാറ്റ വെരിഫിക്കേഷനും, പ്രതിമാസ പെൻഷൻ സംബന്ധിച്ച വിശദ വിവരങ്ങൾ ലഭ്യമാക്കുന്നതിനും ഫലപ്രദമായ ഒരു മാധ്യമമായി CSC മാറും.

കൊട്ടക് മഹീന്ദ്ര ബാങ്കുമായും DAD ഒരു ധാരണാപത്രം ഒപ്പുവച്ചു വച്ചിട്ടുണ്ട്. അതിൻ പ്രകാരം കൂടുതൽ വിമുക്തഭടന്മാരുള്ള 14 ബാങ്ക് ശാഖാ പരിധികളിൽ സേവന കേന്ദ്രങ്ങൾ സ്ഥാപിക്കും. സേവന കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന 161-ലധികം DAD ഓഫീസുകളുടെയും, 800-ഓളം എസ്ബിഐ, പഞ്ചാബ് നാഷണൽ ബാങ്ക് ശാഖകളുടെയും നിലവിലുള്ള ശൃംഖലയെ ഇത് ശക്തിപ്പെടുത്തും. ഈ സേവന കേന്ദ്രങ്ങളിൽ പെൻഷൻകാർക്ക് സേവനങ്ങൾ സൗജന്യമായിരിക്കും. നാമമാത്രമായ സേവന നിരക്കുകൾ വകുപ്പ് തന്നെ വഹിക്കും.

https://sparsh.defencepension.gov.in/ എന്ന ലിങ്കിൽ സ്പർശ് ഓൺലൈനായി ലഭ്യമാണ്.

****


(Release ID: 1800838) Visitor Counter : 339