വിദ്യാഭ്യാസ മന്ത്രാലയം
നാഷണൽ മീൻസ്-കം-മെറിറ്റ് സ്കോളർഷിപ്പ് (NMMSS) അഞ്ച് വർഷത്തേക്ക് കൂടി നീട്ടാൻ കേന്ദ്ര ഗവണ്മെന്റ് അംഗീകാരം നൽകി
Posted On:
22 FEB 2022 5:20PM by PIB Thiruvananthpuram
15-ാം ധനകാര്യ കമ്മീഷൻ കാലയളവിൽ, 2021-22 മുതൽ 2025-26 വരെ അഞ്ച് വർഷത്തേക്ക് കൂടി, കേന്ദ്രാവിഷ്കൃത പദ്ധതിയായ നാഷണൽ മീൻസ്-കം-മെറിറ്റ് സ്‌കോളർഷിപ്പ് (NMMSS) നീട്ടാൻ കേന്ദ്ര ഗവണ്മെന്റ് അംഗീകാരം നൽകി. 1827 കോടി രൂപ പദ്ധതിയ്ക്കായി വകയിരുത്തും. വാർഷിക വരുമാന പരിധി 1.5 ലക്ഷം രൂപയിൽ നിന്ന് 3.5 ലക്ഷം രൂപയായി ഉയർത്തിയതടക്കമുള്ള ചെറിയ പരിഷ്കാരങ്ങളോടെ യോഗ്യതാ മാനദണ്ഡങ്ങൾ പുതുക്കിയിട്ടുണ്ട്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മിടുക്കരായ വിദ്യാർത്ഥികളുടെ എട്ടാം ക്ലാസിലെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും സെക്കൻഡറി ഘട്ടത്തിൽ വിദ്യാഭ്യാസം തുടരാൻ അവരെ പ്രോത്സാഹിപ്പിക്കുന്നതിനും സ്കോളർഷിപ്പ് ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
2008-09-ൽ പദ്ധതി ആരംഭിച്ചതിനുശേഷം, 2020-21 വരെ 1783.03 കോടി രൂപ ചെലവിൽ 22.06 ലക്ഷം സ്കോളർഷിപ്പുകൾ അനുവദിച്ചിട്ടുണ്ട്.
പദ്ധതിക്കായി അംഗീകരിച്ച സാമ്പത്തിക വിഹിതമായ 1827 കോടി രൂപ ചെലവഴിച്ച് 14.76 ലക്ഷം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നു.
(Release ID: 1800453)
Visitor Counter : 238