ആഭ്യന്തരകാര്യ മന്ത്രാലയം

ബോർഡർ ഇൻഫ്രാസ്ട്രക്ചർ & മാനേജ്മെന്റ് പദ്ധതി 2021-22 മുതൽ 2025-26 വരെ തുടരും

Posted On: 21 FEB 2022 5:41PM by PIB Thiruvananthpuram
15-ാം ധനകാര്യ കമ്മീഷൻ കാലയളവിൽ, 2021-22 മുതൽ 2025-26 വരെ, 13,020 കോടി രൂപ ചെലവിൽ "ബോർഡർ ഇൻഫ്രാസ്ട്രക്ചർ ആൻഡ് മാനേജ്‌മെന്റ്" (BIM) എന്ന സെൻട്രൽ സെക്ടർ അംബ്രല്ല പദ്ധതി തുടരുന്നതിന് മോദി സർക്കാർ അംഗീകാരം നൽകി. അതിർത്തി മാനേജ്‌മെന്റ്, പോലീസിംഗ്, അതിർത്തി കാവൽ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള അതിർത്തി അടിസ്ഥാന സൗകര്യങ്ങൾ ഈ തീരുമാനത്തിലൂടെ ശക്തിപ്പെടും.
 
ഇന്തോ-ചൈന, ഇന്തോ-നേപ്പാൾ, ഇന്തോ-ഭൂട്ടാൻ, ഇന്തോ-മ്യാൻമർ അതിർത്തികളിൽ, അതിർത്തി വേലി, അതിർത്തി ഫ്ലഡ് ലൈറ്റുകൾ, സാങ്കേതിക പരിഹാരങ്ങൾ, അതിർത്തി റോഡുകൾ, ബോർഡർ ഔട്ട്‌പോസ്റ്റുകൾ (BOPs)/കമ്പനി ഓപ്പറേറ്റിംഗ് ബേസുകൾ (COBs) തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കാൻ BIM പദ്ധതി സഹായകമാകും.

 

*** 



(Release ID: 1800199) Visitor Counter : 142