രാജ്യരക്ഷാ മന്ത്രാലയം

ഡിഫ് എക്സ്പോ (DefExpo)  2022 ന്റെ തയ്യാറെടുപ്പുകൾ പ്രതിരോധ മന്ത്രി അവലോകനം ചെയ്‌തു ; ഡിഫ് എക്സ്പോ മൊബൈൽ ആപ്പ് പുറത്തിറക്കി

Posted On: 18 FEB 2022 12:43PM by PIB Thiruvananthpuram

 


ന്യൂ ഡൽഹി, ഫെബ്രുവരി 18, 2022


2022 മാർച്ചിൽ ഗുജറാത്തിലെ ഗാന്ധിനഗറിൽ നടക്കുന്ന കര, നാവിക, ആഭ്യന്തര സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചുള്ള ഏഷ്യയിലെ ഏറ്റവും വലിയ പ്രദർശനമായ ഡിഫ് എക്സ്പോ-2022 ന്റെ ഒരുക്കങ്ങൾ 2022 ഫെബ്രുവരി 18-ന് ന്യൂഡൽഹിയിൽ പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് അവലോകനം ചെയ്തു.ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ അന്താരാഷ്ട്ര പ്രദർശനങ്ങളിലൊന്നായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഡിഫ് എക്സ്പോ-2022 മൊബൈൽ ആപ്പും പ്രതിരോധ മന്ത്രി പുറത്തിറക്കി.

ഈ ബൃഹത്തായ പരിപാടിയുടെ   12-ാം പതിപ്പിനായി ഇതുവരെ 930 പ്രദർശകർ രജിസ്റ്റർ ചെയ്തിട്ടുണ്ട്, വരും ദിവസങ്ങളിൽ എണ്ണം 1,000 കവിയുമെന്ന് പ്രതീക്ഷിക്കുന്നു.

കോവിഡ് മാനദണ്ഡങ്ങളിൽ  അനുവദിച്ചിട്ടുള്ള ഇളവുകൾ ഡിഫ് എക്സ്പോ-2022 ൽ  കൂടുതൽ താൽപ്പര്യം സൃഷ്ടിക്കുന്നുവെന്ന്  ചൂണ്ടിക്കാട്ടി, ശ്രീ രാജ്‌നാഥ് സിംഗ് പരിപാടി ഒരു ദിവസം കൂടി നീട്ടിയിട്ടുണ്ട്.
ഇതിനാൽ പ്രദർശനം  2022 മാർച്ച് 10 മുതൽ 14 വരെ നടക്കും..ഡിഫ് എക്സ്പോ-2022  ഫിസിക്കൽ, വെർച്വൽ മേഖലകളിൽ സ്റ്റാളുകളുള്ള ഒരു ഹൈബ്രിഡ് പ്രദർശനം  ആയിട്ടായിരിക്കും നടക്കുക.

 

IE/SKY(Release ID: 1799254) Visitor Counter : 168