ജൽ ശക്തി മന്ത്രാലയം

9 കോടി ഗ്രാമീണ ഭവനങ്ങൾക്ക് ടാപ്പ് വഴി ജലം നൽകി ,നേട്ടത്തിന്റെ  നാഴികക്കല്ലുമായി ജൽ ജീവൻ മിഷൻ.

Posted On: 16 FEB 2022 11:07AM by PIB Thiruvananthpuram

 

 

ന്യൂ ഡൽഹി ,ഫെബ്രുവരി 16 ,2022

2024-ഓടെ രാജ്യത്തെ എല്ലാ വീട്ടിലും ശുദ്ധമായ ടാപ്പ്  ജലം  ലഭ്യമാക്കുകയാണ് ജൽ ജീവൻ മിഷൻ ലക്ഷ്യമിടുന്നത്. ഇന്ന് രാജ്യത്തെ 9 കോടി ഗ്രാമീണ കുടുംബങ്ങൾക്ക്  പൈപ്പ് വഴി ശുദ്ധമായ ജലവിതരണത്തിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ട്

2019 ഓഗസ്റ്റ് 15-ന് മിഷന്റെ പ്രഖ്യാപന വേളയിൽ , 19.27 കോടി കുടുംബങ്ങളിൽ 3.23 കോടി (17%) കുടുംബങ്ങൾക്ക് മാത്രമേ ഇന്ത്യയിൽ ടാപ്പ് വെള്ള  കണക്ഷനുകൾ ഉണ്ടായിരുന്നുള്ളൂ. ഇന്ന് 98 ജില്ലകളും 1,129 ബ്ലോക്കുകളും 66,067 ഗ്രാമപഞ്ചായത്തുകളും 1,36,135 ഗ്രാമങ്ങളും ‘ഹർ ഘർജൽ’ ആയി മാറിയിരിക്കുന്നു. ഗോവ, ഹരിയാന, തെലങ്കാന, ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ, പുതുച്ചേരി, ദാദർ & നഗർ ഹവേലി, ദാമൻ & ദിയു എന്നിവിടങ്ങളിൽ എല്ലാ ഗ്രാമീണ ഭവനങ്ങളിലും ടാപ്പ്  ജലവിതരണമുണ്ട്.

അഞ്ച് വർഷത്തിനുള്ളിൽ എല്ലാ ഗ്രാമീണ കുടുംബങ്ങൾക്കും ടാപ്പ് ജലവിതരണം എന്ന ബൃഹത്തായ ദൗത്യം കൈവരിക്കുന്നതിന് 3.60 ലക്ഷം കോടി രൂപ അനുവദിച്ചു. 3.8 കോടി കുടുംബങ്ങൾക്ക് ടാപ്പ് വെള്ളം നൽകുന്നതിനായി 2022-23 ലെ കേന്ദ്ര ബജറ്റിൽ ‘ഹർ ഘർ ജല്’ പദ്ധതിക്ക് 60,000 കോടി അനുവദിച്ചു.

മേൽപ്പറഞ്ഞവ കൂടാതെ 2021-22ൽ 26,940 കോടി രൂപ സംസ്ഥാനങ്ങൾക്ക് അനുവദിച്ചിട്ടുണ്ട്. അടുത്ത അഞ്ച് വർഷത്തേക്ക് അതായത് 2025-26 വരെ 1,42,084 കോടി രൂപയുടെ ധനസഹായം ഉറപ്പുനൽകിയിട്ടുണ്ട്.

സ്‌കൂളുകളിലും അങ്കണവാടികളിലും ശുദ്ധമായ പൈപ്പ് വെള്ളം ലഭ്യമാക്കുന്നതിനായി 100 ദിവസത്തെ പ്രചാരണ പരിപാടി  2020 ഒക്ടോബർ 2-ന് ആരംഭിച്ചു. ഇതുവരെ രാജ്യത്തുടനീളമുള്ള 8.46 ലക്ഷം സ്‌കൂളുകളിലും (82%) 8.67 ലക്ഷം (78%) അങ്കണവാടികളിലും ടാപ്പ് ജലവിതരണം വഴി കുടിവെള്ളം ലഭ്യമാക്കിയിട്ടുണ്ട്. കേരളം ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങൾ എല്ലാ സ്കൂളുകളിലും ടാപ്പ് വെള്ളം ലഭ്യമാക്കിയിട്ടുണ്ട്.

ജൽ ജീവൻ മിഷനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാണ് .കൂടാതെ https://ejalshakti.gov.in/jjmreport/JJMIndia.aspx എന്നതിൽ വിവരങ്ങൾ ലഭിക്കും .

 



(Release ID: 1799070) Visitor Counter : 182