ഊര്‍ജ്ജ മന്ത്രാലയം

ഇന്ത്യയുടെ ഊർജ പരിവർത്തന ലക്ഷ്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി കേന്ദ്ര വൈദ്യുതി മന്ത്രി സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും വെർച്വൽ യോഗം നടത്തി

Posted On: 11 FEB 2022 11:24AM by PIB Thiruvananthpuram

 ന്യൂ ഡൽഹി, ഫെബ്രുവരി 11, 2022

കേന്ദ്ര ഊർജ, നവ-പുനരുപയോഗ ഊർജ മന്ത്രി ശ്രീ ആർ. കെ. സിംഗ്, വൈദ്യുതി മന്ത്രാലയത്തിലെയും എം.എൻ.ആർ.ഇ.യിലെയും ഉദ്യോഗസ്ഥരുമായി ഒരു വെർച്വൽ യോഗം നടത്തി. ഇന്ത്യയുടെ ഊർജ പരിവർത്തന ലക്ഷ്യങ്ങളിൽ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പങ്ക് ചർച്ച ചെയ്ത യോഗത്തിൽ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും വൈദ്യുതി/ഊർജ്ജ വകുപ്പുകളുടെ അഡിഷണൽ ചീഫ് സെക്രട്ടറിമാരും പ്രിൻസിപ്പൽ സെക്രട്ടറിമാരും പങ്കെടുത്തു.

ഓരോ സംസ്ഥാനത്തിനും കേന്ദ്ര ഭരണ പ്രദേശത്തിനും ഊർജ്ജ സംരക്ഷണ ലക്ഷ്യങ്ങൾ സ്ഥാപിക്കുന്നതിലൂടെ, ഇന്ത്യയുടെ കാലാവസ്ഥാ പ്രതിബദ്ധതകൾ നിറവേറ്റുന്നതിൽ സംസ്ഥാനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുകയായിരുന്നു യോഗത്തിന്റെ ലക്ഷ്യം.

ഊർജ കാര്യക്ഷമത നടപടികളുടെ നിർവഹണത്തിന് കേന്ദ്ര-സംസ്ഥാന ഗവൺമെന്റ്കൾ തമ്മിലുള്ള സഹകരണത്തിന്റെ ആവശ്യകത, യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ശ്രീ ആർ. കെ. സിംഗ് ഊന്നിപ്പറഞ്ഞു. ഊർജ്ജ കാര്യക്ഷമതയ്ക്കും സംരക്ഷണത്തിനുമായി പ്രത്യേക സംസ്ഥാന ഏജൻസി രൂപീകരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം പറഞ്ഞു. നിർദിഷ്ട ഊർജ്ജസംരക്ഷണ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സംസ്ഥാനങ്ങൾ കർമപദ്ധതി വികസിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

2024 ഓടെ കാർഷിക മേഖലയിൽ ഡീസൽ ഉപയോഗം ഇല്ലാതാക്കുക എന്ന ലക്ഷ്യം കൈവരിക്കാൻ ഇന്ത്യ ഡീസലിന് പകരം പുനരുപയോഗിക്കാവുന്ന ഊർജം ഉപയോഗിക്കുമെന്ന് ശ്രീ ആർ. കെ. സിംഗ് പറഞ്ഞു.


ഓരോ സംസ്ഥാനത്തിന്റെയും ഊർജലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് കർമ്മപദ്ധതി തയ്യാറാക്കുന്നതിൽ ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി (BEE) സംസ്ഥാനങ്ങളെ സഹായിക്കും.

 
RRTN/SKY


(Release ID: 1797539) Visitor Counter : 406