പരിസ്ഥിതി, വനം മന്ത്രാലയം
കണ്ടൽക്കാടുകളുടെ സംരക്ഷണം
Posted On:
10 FEB 2022 1:29PM by PIB Thiruvananthpuram
'കണ്ടൽക്കാടുകളുടേയും പവിഴപ്പുറ്റുകളുടേയും സംരക്ഷണവും പരിപാലനവും' ഭാഗമാകുന്ന ദേശീയ തീരദേശ ദൗത്യം പരിപാടിയുടെ കീഴിൽ, കണ്ടൽക്കാടുകളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമുള്ള വാർഷിക പരിപാലന കർമ പദ്ധതി (MAP), എല്ലാ തീരദേശ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും രൂപീകരിച്ച് നടപ്പിലാക്കുന്നു.
1986-ലെ പരിസ്ഥിതി (സംരക്ഷണ) നിയമം അനുസരിച്ച് തീരദേശ നിയന്ത്രണ മേഖല (CRZ) വിജ്ഞാപനം (2019); വന്യജീവി (സംരക്ഷണം) നിയമം, 1972; ഇന്ത്യൻ വന നിയമം, 1927; ജൈവ വൈവിധ്യ നിയമം, 2002 എന്നിവയിലൂടെ നിയന്ത്രണ നടപടികൾ നടപ്പിലാക്കുന്നു. ഈ നിയമങ്ങൾക്ക് കീഴിലുള്ള ചട്ടങ്ങൾ കാലാകാലങ്ങളിൽ ഭേദഗതി ചെയ്യുന്നുണ്ട്.
വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ, (ഡബ്ല്യുഡബ്ല്യുഎഫ്) ഇന്ത്യ, നൽകിയ വിവരമനുസരിച്ച്, കേരളം ഉൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളിലെ പൗരന്മാരെ ഉൾപ്പെടുത്തി കൊണ്ട് 'മാജിക്കൽ മാൻഗ്രോവ്' പ്രചാരണ പരിപാടിയിലൂടെ കണ്ടൽക്കാടുകളുടെ സംരക്ഷണത്തിനായി ഡബ്ലിയു ഡബ്ലിയു എഫ്-ഇന്ത്യ, പ്രവർത്തിക്കുന്നു. ഏകദേശം 180 സന്നദ്ധപ്രവർത്തകർ കണ്ടൽക്കാടുകളുടെ സംരക്ഷണത്തെക്കുറിച്ച് മനസിലാക്കുന്നതിനും കൂടുതൽ പേരെ ബോധവത്കരിക്കുന്നതിനും പ്രചോദിപ്പിക്കുന്നതിനുമായി സമയം കണ്ടെത്തിയിട്ടുണ്ട്. സന്നദ്ധപ്രവർത്തകർക്ക് ഇത് സംബന്ധിച്ചു അവതരണങ്ങൾ നടത്തുന്നതിനുള്ള സംവിധാനങ്ങളും, വീഡിയോകൾ, കഥാ പുസ്തകങ്ങൾ എന്നിവയും പ്രത്യേക ആപ്പും സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ, 'മാജിക്കൽ മാൻഗ്രോവ്' പ്രചാരണ പരിപാടിയിൽ 220 വെബിനാറുകളിലൂടെ ഇന്ത്യയുടെ തീരദേശ സംസ്ഥാനങ്ങളിലെ 15,600 ഓളം പൗരന്മാർക്ക് ബോധവൽക്കരണം നടത്തി.
സർവേ, അതിർത്തി നിർണയിക്കൽ, അനുബന്ധ ഉപജീവനമാർഗം, സംരക്ഷണ നടപടികൾ, വിദ്യാഭ്യാസ-ബോധവൽക്കരണ പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെയുള്ള കർമ്മ പദ്ധതികൾ നടപ്പിലാക്കുന്നതിന് തീരദേശ സംസ്ഥാനങ്ങൾക്കും/കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ഗവണ്മെന്റ് സഹായം നൽകുന്നു.
ഇന്ത്യാ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോർട്ട് (ഐഎസ്എഫ്ആർ) 2021 അനുസരിച്ച്, രാജ്യത്തെ കണ്ടൽക്കാടുകളുടെ വിസ്തൃതി 2019-നേക്കാൾ 2021-ൽ,17 ചതുരശ്ര കിലോമീറ്റർ വർധിച്ചു.
ഇന്ന് രാജ്യ സഭയിൽ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയ സഹമന്ത്രി ശ്രീ അശ്വിനി കുമാർ ചൗബെയാണ് ഈ വിവരം അറിയിച്ചത്.
***
(Release ID: 1797227)
Visitor Counter : 374