റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
azadi ka amrit mahotsav

വനങ്ങളിലൂടെ / വന്യജീവി സങ്കേതങ്ങളിലൂടെ കടന്നുപോകുന്ന ദേശീയ പാതകൾ

प्रविष्टि तिथि: 09 FEB 2022 2:42PM by PIB Thiruvananthpuram

100 ഓളം ദേശീയ പാതകളുടെ ചില ഭാഗങ്ങൾ വന്യജീവി സങ്കേതം/ദേശീയ ഉദ്യാനം അല്ലെങ്കിൽ അതിന്റെ പരിസ്ഥിതി ലോല പ്രദേശം (ESZ) ആയി പ്രഖ്യാപിക്കപ്പെട്ട വനമേഖലകൾക്കുള്ളിലോ അല്ലെങ്കിൽ അവയിലൂടെയോ കടന്നു പോകുന്നുണ്ട്.

ദേശീയപാത  വികസന പ്രവർത്തനങ്ങൾ വന്യജീവികളിൽ ഉണ്ടാക്കുന്ന ആഘാതം കുറയ്ക്കുന്നതിന്, ദേശീയ ഉദ്യാനങ്ങളിലൂടെയോ വന്യജീവി സങ്കേതങ്ങളിലൂടെയോ അത്തരം പാത ഒഴിവാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നതിന് (ദൈർഘ്യമേറിയ റൂട്ട്/ബൈപാസ് ആവശ്യമായി വന്നാലും) മന്ത്രാലയം, നിർവഹണ  ഏജൻസികൾക്ക് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. എന്നിരുന്നാലും, അത് തികച്ചും ഒഴിവാക്കാനാകാത്തതാണെങ്കിൽ, ഏറ്റെടുക്കേണ്ട ഭൂമി പരമാവധി 30 മീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു. കൂടാതെ, എന്തെങ്കിലും നിർമാണ പ്രവർത്തനം നടത്തുന്നതിന് മുൻപ് വന്യജീവി സംരക്ഷണ നിയമം 1972, വന സംരക്ഷണ നിയമം 1980, പരിസ്ഥിതി (സംരക്ഷണം) നിയമം 1986 എന്നിവ പ്രകാരം ആവശ്യമായ എല്ലാ അനുമതിയും നേടിയിരിക്കണം. ആസൂത്രണ ഘട്ടത്തിൽ തന്നെ,  വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ തയ്യാറാക്കിയ “ലീനിയർ അടിസ്ഥാന സൗകര്യ വികസനം വഴി വന്യജീവികളിലുണ്ടാകുന്ന ആഘാതങ്ങൾ ലഘൂകരിക്കാനുള്ള പരിസ്ഥിതി സൗഹൃദ നടപടികൾ” എന്ന മാർഗ്ഗരേഖയുടെ വ്യവസ്ഥകൾ പാലിക്കാൻ നിർവഹണ ഏജൻസികളോട് മന്ത്രാലയം നിർദേശിചിട്ടുണ്ട്.

കൂടാതെ, വന അധികൃതരുമായി കൂടിയാലോചിച്ച്  പ്രദേശത്തിന് അനുസൃതമായ കലുങ്കുകൾ, അടിപ്പാത, മേൽപ്പാലം, തുരങ്കം, സംരക്ഷണ ഭിത്തി, വേലി, സസ്യ വേലി, തീവ്ര ശബ്ദ-പ്രകാശ പ്രതിരോധ കവചനിർമാണം തുടങ്ങിയ നിർദ്ദിഷ്ട ലഘൂകരണ നടപടികൾ സ്വീകരിച്ചുവരുന്നു.

ബന്ധപ്പെട്ട വനം അധികാരികൾക്ക് അവരുടെ അംഗീകൃത വന്യ ജീവി സംരക്ഷണ പദ്ധതി അനുസരിച്ച്, വന്യജീവികളുടെ ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിനും മനുഷ്യ -മൃഗ സംഘർഷം കുറയ്ക്കുന്നതിനുമായി, ജലാശയങ്ങളുടെ നിർമാണം, പ്രത്യേക സസ്യജാലങ്ങൾ വച്ചു പിടിപ്പിക്കൽ, മൃഗസംരക്ഷണ യൂണിറ്റുകൾ, രക്ഷാപ്രവർത്തനം, വേട്ടയാടൽ വിരുദ്ധ യൂണിറ്റ്, വാച്ച് ടവർ എന്നിവയ്ക്ക് ആവശ്യമായ ധന സഹായം നൽകി വരുന്നു. നാട്ടുകാരുടെ ഇടപെടൽ, വെളിച്ചം, സംരക്ഷിത പ്രദേശത്തിന്റെ (PA) അല്ലെങ്കിൽ അതിന്റെ പരിസ്ഥിതി ലോല പ്രദേശത്തിന്റെ (ESZ) അതിർത്തിയിൽ ചുറ്റു വേലി എന്നിവ പോലുള്ള നടപടികളും കൈക്കൊള്ളുന്നു. പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനും വനം അധികൃതരുമായി ഏകോപിപ്പിച്ച് മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.

കേന്ദ്ര ഉപരിതല ഗതാഗത, ദേശീയ പാത മന്ത്രി ശ്രീ നിതിൻ ഗഡ്കരി രാജ്യ സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ വിവരം അറിയിച്ചത്.


(रिलीज़ आईडी: 1796932) आगंतुक पटल : 312
इस विज्ञप्ति को इन भाषाओं में पढ़ें: English , Gujarati , Urdu , Bengali , Tamil , Telugu