വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
azadi ka amrit mahotsav

5G നെറ്റ്‌വർക്ക് വികസനം അവസാന ഘട്ടത്തിലാണെന്ന് ടെലികോം മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് "ഇന്ത്യ ടെലികോം 2022" ൽ പറഞ്ഞു

Posted On: 08 FEB 2022 2:29PM by PIB Thiruvananthpuram

 

 
ന്യൂ ഡൽഹി, ഫെബ്രുവരി 08, 2022


ഇന്ത്യയിലെ ടെലികോം കമ്പനികൾക്ക്, യോഗ്യതയുള്ള വിദേശ കമ്പനികളുമായി സംവദിക്കുന്നതിന് അവസരം നൽകുന്നതിനായി, കേന്ദ്ര കമ്മ്യൂണിക്കേഷൻസ് മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ഇന്ന് ഒരു അന്താരാഷ്ട്ര ബിസിനസ് എക്‌സ്‌പോ 'ഇന്ത്യ ടെലികോം 2022' - ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മ്യൂണിക്കേഷൻസ് സഹമന്ത്രി ശ്രീ ദേവു സിൻഹ ചൗഹൻ സന്നിഹിതനായിരുന്നു.

കേന്ദ്ര വാണിജ്യ വകുപ്പിന്റെ മാർക്കറ്റ് ആക്‌സസ് ഇനിഷ്യേറ്റീവ് സ്‌കീമിന് (MAI) കീഴിൽ, ടെലികോം എക്യുപ്‌മെന്റ് ആൻഡ് സർവീസസ് എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിൽ (TEPC) ആണ് 2022 ഫെബ്രുവരി 8 മുതൽ 10 വരെ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ്, കേന്ദ്ര വിദേശകാര്യമന്ത്രാലയം, വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ എന്നിവയും പരിപാടിയെ പിന്തുണയ്ക്കുന്നുണ്ട്. 45-ലധികം രാജ്യങ്ങളിൽ നിന്നുള്ള യോഗ്യതയുള്ള ബയർമാരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. സമ്മേളനത്തിന് പുറമെ 40-ലധികം ഇന്ത്യൻ ടെലികോം കമ്പനികൾ തങ്ങളുടെ ഉൽപ്പന്നങ്ങളും കഴിവുകളും എക്സിബിഷനിൽ പ്രദർശിപ്പിക്കുന്നുണ്ട്.

ഇന്ത്യയിലെ ഇലക്‌ട്രോണിക്‌സ് നിർമ്മാണം 75 ശതകോടി യുഎസ് ഡോളറിനടുത്താണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ശ്രീ അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇത് 20% CAGR-ഇൽ കൂടുതൽ വളർച്ച രേഖപെടുത്തുന്നു. രാജ്യം തദ്ദേശീയമായി 4G കോർ & റേഡിയോ നെറ്റ്‌വർക്ക് വികസിപ്പിച്ചെടുത്തിട്ടുണ്ട്. 5ജി നെറ്റ്‌വർക്ക് വികസനത്തിന്റെ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ഇന്ത്യ ടെലികോം 2022' സാങ്കേതികവിദ്യയുടെയും ബിസിനസ്സ് വിനിമയത്തിന്റെയും ഒത്തുചേരലിനുള്ള ഒരു വേദിയാണ്.

 
RRTN/SKY

(Release ID: 1796500) Visitor Counter : 219