തൊഴില്‍, ഉദ്യോഗ മന്ത്രാലയം
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ബിരുദധാരികളുടെ നിർബന്ധിത എൻറോൾമെന്റ് സംബന്ധിച്ച്
Posted On:
03 FEB 2022 3:46PM by PIB Thiruvananthpuram
ന്യൂ ഡൽഹി, ഫെബ്രുവരി 03, 2022
രാജ്യത്തുടനീളമുള്ള ജില്ലകളിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ബിരുദധാരികൾ രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല . തൊഴിലുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭിക്കുന്നതിന് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലെ രജിസ്‌ട്രേഷൻ സ്വമേധയാ ചെയ്യേണ്ടതാണ് .കരിയറുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി മന്ത്രാലയം നാഷണൽ കരിയർ സർവീസ് (എൻസിഎസ്) പദ്ധതി നടപ്പിലാക്കുന്നു. ജോലി തിരയൽ , കരിയർ കൗൺസിലിംഗ്, വൊക്കേഷണൽ ഗൈഡൻസ്, നൈപുണ്യ വികസന കോഴ്സുകളെക്കുറിച്ചുള്ള വിവരങ്ങൾ മുതലായവ ഇതിലൂടെ ലഭ്യമാക്കുന്നു .നാഷണൽ കരിയർ സർവീസ് പോർട്ടലിൽ (www.ncs.gov.in) ഈ സേവനങ്ങൾ ഓൺലൈനായി ലഭ്യമാണ്.
ഇന്ന് രാജ്യസഭയിൽ തൊഴിൽ സഹമന്ത്രി ശ്രീ രാമേശ്വർ തെലിയാണ് ഈ വിവരം അറിയിച്ചത്.
(Release ID: 1795115)