ഭൗമശാസ്ത്ര മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര ഗവൺമെന്റിന്റെ നവ ഇന്ത്യ-2030 എന്ന കാഴ്ചപ്പാടിന്റെ ആറാമത്തെ ഘടകമാണ് നീല സമ്പദ് വ്യവസ്ഥയെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്

Posted On: 03 FEB 2022 1:28PM by PIB Thiruvananthpuram



ന്യൂ ഡൽഹി, ഫെബ്രുവരി 03, 2022

2019 ഫെബ്രുവരിയിൽ പ്രഖ്യാപിച്ച നവ ഇന്ത്യ-2030 എന്ന കാഴ്ചപ്പാടിൽ കേന്ദ്ര ഗവൺമെന്റ് നീല സമ്പദ്‌വ്യവസ്ഥയെ അതിന്റെ ആറാമത്തെ ഘടകമായി ഉയർത്തിക്കാട്ടുന്നുവെന്ന് കേന്ദ്ര ഭൗമശാസ്ത്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. ഡീപ് ഓഷ്യൻ മിഷനുകീഴിൽ 2021-22 കാലയളവിൽ 150 കോടി വകയിരുത്തിയതായി അദ്ദേഹം പറഞ്ഞു.

നീല സമ്പദ്‌വ്യവസ്ഥ സംബന്ധിച്ച കരട് നയ രേഖ മന്ത്രാലയം തയ്യാറാക്കിയിട്ടുള്ളതായി ഇന്ന് രാജ്യസഭയിൽ ഒരു ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയിൽ ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു. ഇതിനായി ഇനിപ്പറയുന്ന ഏഴ് മേഖലകൾ തെരഞ്ഞെടുത്തിട്ടുണ്ട് :

· ദേശീയ അക്കൗണ്ടിംഗ് ചട്ടക്കൂട്

· തീരദേശ മേഖലകളിലെ വിനോദ സഞ്ചാരം, ആസൂത്രണം

· സമുദ്ര മത്സ്യബന്ധനം, മത്സ്യകൃഷി, മത്സ്യ സംസ്കരണം

· ഉൽപ്പാദനം, വളർന്നുവരുന്ന വ്യവസായങ്ങൾ, വ്യാപാരം, സാങ്കേതികവിദ്യ, സേവനങ്ങൾ, നൈപുണ്യ വികസനം

· ട്രാൻസ് ഷിപ്പിംഗ് ഉൾപ്പെടെയുള്ള ലോജിസ്റ്റിക്‌സ്, അടിസ്ഥാന സൗകര്യം, ഷിപ്പിംഗ്

· തീരദേശ, ആഴക്കടൽ ഖനനവും കടൽത്തീര ഊർജ്ജവും

· സുരക്ഷ, തന്ത്രപരമായ ഘടനകൾ, അന്താരാഷ്ട്ര ഇടപെടൽ

 
 
RRTN/SKY
 
****

(Release ID: 1795094) Visitor Counter : 175