രാജ്യരക്ഷാ മന്ത്രാലയം

ഷോർ ബേസ്ഡ് ആന്റി-ഷിപ്‌ മിസൈൽ സംവിധാനത്തിന്റെ കയറ്റുമതിയുമായി ബന്ധപ്പെട്ട് ഫിലിപ്പീൻസുമായി ബ്രഹ്മോസ് ഉടമ്പടി ഒപ്പുവച്ചു

Posted On: 28 JAN 2022 1:30PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ജനുവരി 28, 2022  


ഷോർ ബേസ്ഡ് ആന്റി-ഷിപ്‌ മിസൈൽ സംവിധാനം ഫിലിപ്പീൻസിനു വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട്, ബ്രഹ്മോസ് എയ്റോസ്പേസ് പ്രൈവറ്റ് ലിമിറ്റഡ് (BAPL), ഫിലിപ്പീൻസ് ദേശീയ പ്രതിരോധ വകുപ്പുമായി 2022 ജനുവരി 28ന് കരാറിൽ ഒപ്പുവച്ചു.

പ്രതിരോധ ഗവേഷണ-വികസന സംഘടനയുടെ (DRDO) നേതൃത്വത്തിലുള്ള ഒരു സംയുക്ത സംരംഭമാണ് BAPL.

മികവുള്ള പ്രതിരോധ ഉത്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുക എന്ന ഭാരത സർക്കാരിന്റെ നയത്തിനു ഏറെ പ്രധാനപ്പെട്ട ഒരു നീക്കമാണ് ഈ കരാർ.

 
 


(Release ID: 1793286) Visitor Counter : 200