ധനകാര്യ മന്ത്രാലയം

എയർ ഇന്ത്യയുടെ തന്ത്രപ്രധാന ഓഹരി വിറ്റഴിക്കൽ പൂർത്തിയായി

Posted On: 27 JAN 2022 3:56PM by PIB Thiruvananthpuram

 



ന്യൂ ഡൽഹി: ജനുവരി 27, 2021

എയർ ഇന്ത്യ, എ ഐ എക്സ് എൽ എന്നിവയിൽ 15,300 കോടി രൂപ കടം നിലനിർത്തിക്കൊണ്ട് സ്ട്രാറ്റജിക് പങ്കാളിയായ ടാലേസ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് (ടാറ്റ സൺസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള) 2,700 കോടി രൂപ സ്വീകരിച്ചുകൊണ്ട് ഗവൺമെന്റ്, എയർ ഇന്ത്യയുടെ തന്ത്രപ്രധാന ഓഹരി വിറ്റഴിക്കൽ ഇടപാട് ഇന്ന് പൂർത്തിയാക്കി. എയർ ഇന്ത്യയുടെ ഓഹരികൾ (എയർ ഇന്ത്യയുടെയും അനുബന്ധ സ്ഥാപനമായ എ ഐ എക്‌സ്‌ എല്ലി-ന്റെയും 100% ഓഹരികളും എ ഐ എസ്‌ എ ടി എസി-ന്റെ 50 ശതമാനം ഓഹരികളും) ടാലേസ് പ്രൈവറ്റ് ലിമിറ്റഡിന് കൈമാറുകയും ചെയ്തു.

എയർ ഇന്ത്യയുടെ തന്ത്രപരമായ ഓഹരി വിറ്റഴിക്കലിനായി നടത്തിയ ലേലത്തിൽ ടാലേസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഏറ്റവും ഉയർന്ന വിലക്കുള്ള ലേലം ഗവൺമെന്റ് അംഗീകരിച്ചതിനെത്തുടർന്ന്, 2021 ഒക്ടോബർ 11-ന് പ്രസ്തുത കമ്പനിക്ക് ലെറ്റര്‍ ഓഫ് ഇന്റന്റ് നൽകിയിരുന്നു. ഓഹരി വാങ്ങൽ കരാർ (SPA) 2021 ഒക്ടോബർ 25-ന് ഒപ്പുവച്ചു. അതിനുശേഷം, ടാലേസ് പ്രൈവറ്റ് ലിമിറ്റഡും എയർ ഇന്ത്യയും ഗവൺമെന്റും ഓഹരി വാങ്ങൽ കരാറിൽ നിർവചിച്ചിട്ടുള്ള ഒരു കൂട്ടം വ്യവസ്ഥകൾ നിറവേറ്റുന്നതിനായി പ്രവർത്തിച്ചു. ഈ വ്യവസ്ഥകൾ പരസ്പര സംതൃപ്‌തിയോടെ പാലിക്കപ്പെട്ടു.

 
RRTN/SKY
 
*****


(Release ID: 1792985) Visitor Counter : 242