ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

2022 ലെ റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമായി അഗ്നിശമന സേന, ഹോംഗാർഡ്, സിവിൽ ഡിഫൻസ് എന്നിവയിലെ തിരഞ്ഞെടുക്കപ്പെട്ട വ്യക്തികൾക്ക് രാഷ്ട്രപതിയുടെ മെഡൽ

Posted On: 25 JAN 2022 11:11AM by PIB Thiruvananthpuram

 


 
ന്യൂ ഡൽഹി: ജനുവരി 25, 2021

അഗ്നിശമന സേന, ഹോംഗാർഡ്, സിവിൽ ഡിഫൻസ് എന്നിവയിലെ തിരഞ്ഞെടുക്കപ്പെട്ട വ്യക്തികൾക്ക് ധീരത, വിശിഷ്ട സേവനം, സ്തുത്യർഹ സേവനം എന്നിവയ്ക്കുള്ള രാഷ്ട്രപതിയുടെ മെഡലുകൾ എല്ലാവർഷത്തെയും സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും സമ്മാനിക്കാറുണ്ട്.

2022 ലെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി 42 വ്യക്തികൾക്കാണ് അഗ്നിശമന സേവന മെഡലുകൾ ലഭിച്ചത്.

ഇതിൽ രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള അഗ്നി ശമന സേവന മെഡൽ ഒരു വ്യക്തിക്കും, ധീരതയ്ക്കുള്ള ഫയർ സർവീസ് മെഡൽ മറ്റ് രണ്ടുപേർക്കും തങ്ങളുടെ ധീരത, ശൗര്യം എന്നിവ പരിഗണിച്ച് നൽകി.

അതിവിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ ഫയർ സർവീസ് മെഡൽ ഒൻപതുപേർക്കും, സ്തുത്യർഹ സേവനത്തിനുള്ള മെഡൽ 30 പേർക്കും, തങ്ങളുടെ മികച്ച സേവനങ്ങളെ അടിസ്ഥാനമാക്കി നൽകി.

കൂടാതെ 25 വ്യക്തികൾ/വോളണ്ടിയർമാർ എന്നിവർക്ക് ഹോംഗാർഡ് & സിവിൽ ഡിഫൻസ് മെഡലുകളും പ്രഖ്യാപിച്ചു. ഇതിൽ ഹോം ഗാർഡുകൾ, സിവിൽ ഡിഫൻസ് അംഗങ്ങൾ എന്നിവർക്കായുള്ള രാഷ്ട്രപതിയുടെ മെഡലുകളിൽ രണ്ടു പേർക്ക് അതിവിശിഷ്ട സേവനത്തിനും, 33 പേർക്ക് സ്തുത്യർഹ സേവനത്തിനുമുള്ള മെഡലുകൾ ലഭിച്ചു.

കേരളത്തിൽ നിന്നും അതിവിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ ഫയർ സർവീസ് മെഡലുകൾ ലഭിച്ചത് സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർമാരായ ശ്രീ വിനോദ് കുമാർ ടി., ശ്രീ സതേ കുമാർ എ. എന്നിവർക്കാണ്.

ശ്രീ അശോകൻ കെ. വി. (സ്റ്റേഷൻ ഓഫീസർ), ശ്രീ സനിലാൽ എസ്. (സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ), ശ്രീ രാമൻകുട്ടി പി. കെ. (ഫയർ & റെസ്ക്യൂ  ഓഫീസർ) എന്നിവർക്കാണ് കേരളത്തിൽ നിന്നും സ്ത്യുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ ഫയർ സർവീസ് മെഡലുകൾ ലഭിച്ചത്.

 
RRTN/SKY

(Release ID: 1792502) Visitor Counter : 249