ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

നവീകരിച്ച സി ജി എച്ച് എസ് വെബ്‌സൈറ്റും, "MyCGHS" മൊബൈൽ ആപ്പും ഡോ. മൻസൂഖ് മാണ്ഡവ്യ പുറത്തിറക്കി

Posted On: 24 JAN 2022 3:08PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ജനുവരി 24, 2022

നവീകരിച്ച സി ജി എച്ച് എസ് വെബ്‌സൈറ്റും (www.cghs.gov.in), "MyCGHS" മൊബൈൽ ആപ്പും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ മൻസൂഖ് മാണ്ഡവ്യ ഡിജിറ്റലായി പുറത്തിറക്കി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹ മന്ത്രി ഡോ. ഭാരതി പ്രവീൺ പവാറും ചടങ്ങിൽ സന്നിഹിതയായിരുന്നു.

മൊബൈൽ ആപ്പുമായി ബന്ധിപ്പിച്ചിട്ടുള്ള നവീകരിച്ച സി ജി എച്ച് എസ് വെബ്‌സൈറ്റിൽ 40 ലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് (സർവീസിലുള്ളവർക്കും വിരമിച്ചവർക്കും) അവരുടെ വീടുകളിൽ ഇരുന്നുകൊണ്ടുതന്നെ യഥാസമയം വിവരങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയുന്ന നിരവധി നൂതന സംവിധാനങ്ങൾ ഉള്ളതായി മന്ത്രി പറഞ്ഞു. ടെലി കൺസൾട്ടേഷൻ സൗകര്യവും പുതുതായി ഏർപ്പെടുത്തിയിട്ടുണ്ട്.

നിലവിൽ ദ്വിഭാഷയിലുള്ള (ഹിന്ദിയും ഇംഗ്ലീഷും) വെബ്സൈറ്റ്, ഭാവിയിൽ ബഹുഭാഷയിൽ ലഭ്യമാക്കുന്നതിന് വ്യവസ്ഥയുണ്ട്. കാഴ്ച പരിമിതർക്കായി ഉപയോക്തൃ സൗഹൃദ സംവിധാനം ചേർത്തിട്ടുണ്ട്. 'ഇ-സഞ്ജീവനി' ടെലികൺസൾട്ടേഷൻ സൗകര്യത്തിലേക്ക് നേരിട്ടുള്ള ലിങ്കും ഉണ്ട്. ഇത് ഓൺലൈൻ പരാതിപരിഹാര പോർട്ടലിലേക്കുള്ള ലിങ്കും നൽകുന്നു. പരാതികൾ, മെഡിക്കൽ ക്ലെയിമുകൾ തുടങ്ങിയവയുടെ തൽസ്ഥിതി പരിശോധിക്കൽ, സിജിഎച്ച്എസ് കാർഡ് ഡൗൺലോഡ് ചെയ്യൽ, ഇതുവരെ നൽകിയിട്ടുള്ള മരുന്നുകളുടെ വിവര ശേഖരണം, ഓൺലൈൻ അപ്പോയിന്റ്മെന്റ് സംവിധാനം തുടങ്ങിയ വിവിധ ഓൺലൈൻ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് ഗുണഭോക്താവിന്റെ ലോഗിൻ ലിങ്കും വെബ്സൈറ്റിലുണ്ട്.

 
RRTN/SKY
 
*****


(Release ID: 1792185) Visitor Counter : 273