ആയുഷ്
ആഗോളതലത്തിൽ ഒരു കോടിയിലധികം പേർ സൂര്യ നമസ്‌കാരം നടത്തി
प्रविष्टि तिथि:
14 JAN 2022 4:18PM by PIB Thiruvananthpuram
ന്യൂ ഡൽഹി, ജനുവരി 14, 2022
ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങൾക്ക് കീഴിൽ ആയുഷ് മന്ത്രാലയം ഇന്ന് “ചൈതന്യത്തിനായുള്ള സൂര്യ നമസ്‌കാരം” ആചരിച്ചു. ഇന്ത്യയിൽനിന്നുൾപ്പടെ ലോകമെമ്പാടുമുള്ള 75 ലക്ഷത്തിലധികം ആളുകൾ ഒരുമിച്ച് സൂര്യനമസ്‌കാരം നടത്തി. കേന്ദ്ര ആയുഷ് മന്ത്രി ശ്രീ സർബാനന്ദ സോനോവാളും സഹ\മന്ത്രി ഡോ. മുഞ്ചപ്പാറ മഹേന്ദ്രഭായിയും ചേർന്നാണ് പരിപാടിക്കു തുടക്കം കുറിച്ചത്.
ജനങ്ങളുടെ ശാരീരികവും മാനസികവുമായ ക്ഷേമം മെച്ചപ്പെടുത്തുന്നതിനാണ് സൂര്യ നമസ്‌കാരത്തിലൂടെ സൂര്യാരാധന നടത്തുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കേന്ദ്രമന്ത്രി പറഞ്ഞു.
വെർച്വൽ ആയി നടന്ന ഈ പരിപാടിയിൽ, ലോകമെമ്പാടുമുള്ള നിരവധി പ്രമുഖ യോഗാ ഗുരുക്കന്മാരും യോഗ പ്രേമികളും ചേർന്ന് സൂര്യനമസ്‌കാരം ചെയ്യുകയും സൂര്യനമസ്‌കാരത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകൾ പങ്കുവെക്കുകയും ചെയ്തു.
കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, എൻസിസി, എൻഎസ്എസ് വോളന്റിയർമാർ, സൈനിക ഉദ്യോഗസ്ഥർ എന്നിവരിൽ നിന്ന് വലിയ പിന്തുണയും പങ്കാളിത്തവും ഈ പരിപാടിക്ക് ലഭിച്ചു.
RRTN/SKY
(रिलीज़ आईडी: 1789932)
आगंतुक पटल : 215