വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയും യുകെയും സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ ആരംഭിച്ചു

Posted On: 13 JAN 2022 2:42PM by PIB Thiruvananthpuram


ന്യൂ ഡൽഹി, ജനുവരി 13, 2022  


 വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ യുണൈറ്റഡ് കിംഗ്ഡവുമായുള്ള സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾക്ക് ഇന്ന് ന്യൂഡൽഹിയിൽ തുടക്കം കുറിച്ചു.യുകെ അന്താരാഷ്ട്ര വ്യാപാര സ്റ്റേറ്റ് സെക്രട്ടറി ആൻ മേരി ട്രെവെലിയൻ ചർച്ചയിൽ പങ്കെടുത്തു.  2030-ഓടെ ഇന്ത്യയും യുണൈറ്റഡ് കിംഗ്ഡവും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കുകയെന്ന ലക്ഷ്യം സ്വതന്ത്ര വ്യാപാര കരാർ സുഗമമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

യുകെയുമായുള്ള എഫ്‌ടിഎ ചർച്ചകൾ തുകൽ, തുണിത്തരങ്ങൾ, ആഭരണങ്ങൾ, സംസ്‌കരിച്ച കാർഷിക ഉൽപന്നങ്ങൾ എന്നിവയുടെ കയറ്റുമതി വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചടങ്ങിൽ സംസാരിച്ച ശ്രീ പിയൂഷ് ഗോയൽ പറഞ്ഞു.  ഇന്ത്യയുടെ 56 സമുദ്രോത്പന്ന യൂണിറ്റുകളുടെ അംഗീകാരത്തിലൂടെ സമുദ്രോത്പന്നങ്ങളുടെ കയറ്റുമതിയിൽ  കുതിച്ചുചാട്ടം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

 ഔഷധ മേഖലയുമായി  ബന്ധപ്പെട്ട പരസ്പര അംഗീകാര കരാറുകൾക്ക് (എംആർഎ),അധിക വിപണി പ്രവേശനം നൽകാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു.  സേവന മേഖലകളിൽ കയറ്റുമതി വർധിപ്പിക്കാനുള്ള വലിയ സാധ്യതയുമുണ്ട്.  ജനങ്ങളുടെ സഞ്ചാരത്തിനായി പ്രത്യേക സംവിധാന സാദ്ധ്യതകൾ അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇരു രാജ്യങ്ങളിലും പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുന്ന,  വ്യാപാര കരാറിനായി ഇരു രാജ്യങ്ങളും ഉറ്റുനോക്കുകയാണെന്ന് ശ്രീ ഗോയൽ പറഞ്ഞു. സന്തുലിതമായ ഇളവുകളുള്ളതും വിശാലമായ മേഖലകളിൽ വിപണി പ്രവേശന സാധ്യതയുള്ള  പരസ്പര പ്രയോജനകരമായ കരാറിനായി പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

മൂല്യ ശൃംഖലകളെ സംയോജിപ്പിക്കുന്നതിനും വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനും ഇന്ത്യ-യുകെ എഫ്‌ടിഎ സംഭാവന നൽകുമെന്ന് മന്ത്രി പറഞ്ഞു.  ഇരു രാജ്യങ്ങളിലെയും ബിസിനസുകൾക്ക് നേട്ടമുണ്ടാക്കാൻ ഇടക്കാല കരാറിന്റെ സാധ്യതകൾ ആരായാനും ധാരണയായതായി മന്ത്രി അറിയിച്ചു.
 
RRTN/SKY

(Release ID: 1789702) Visitor Counter : 214