ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാജ്യത്തിന്  മകരസംക്രാന്തി, പൊങ്കൽ, ബിഹു, മറ്റ് ഉത്സവ  ആശംസകൾ  നേർന്ന് ഉപരാഷ്ട്രപതി

प्रविष्टि तिथि: 13 JAN 2022 3:24PM by PIB Thiruvananthpuram

 



ന്യൂ ഡൽഹി, ജനുവരി 13, 2022

മകരസംക്രാന്തിയുടെയും പൊങ്കലിന്റെയും തലേന്ന് ജനങ്ങൾക്ക് ആശംസകൾ നേർന്ന് ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു. സൂര്യദേവന് സമർപ്പിച്ചിരിക്കുന്ന മകരസംക്രാന്തി ഉത്തരായന കാലഘട്ടത്തിന്റെ തുടക്കത്തെ സൂചിപ്പിക്കുന്നുവെന്ന് അദ്ദേഹം തന്റെ സന്ദേശത്തിൽ പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ പേരുകളിൽ ഈ ഉത്സവം അറിയപ്പെടുന്നു. രാജ്യത്തിന്റെ അന്തർലീനമായ സാംസ്കാരിക ഐക്യത്തെ പ്രതിഫലിപ്പിക്കുന്ന ഈ ആഘോഷങ്ങളെല്ലാം നല്ല വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും കൃതജ്ഞതയുടെയും പ്രതീകമാണെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേർത്തു. മകരസംക്രാന്തി എല്ലാവരുടെയും ജീവിതത്തിൽ സമൃദ്ധിയും സമാധാനവും ഐക്യവും കൊണ്ടുവരട്ടെ എന്ന് അദ്ദേഹം പ്രത്യാശിച്ചു.


(रिलीज़ आईडी: 1789662) आगंतुक पटल : 213
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Punjabi , Tamil