ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയുടെ കോവിഡ്-19 വാക്സിനേഷനുകളുടെ എണ്ണം 151.57 കോടി പിന്നിട്ടു

Posted On: 09 JAN 2022 9:47AM by PIB Thiruvananthpuram


ന്യൂ ഡൽഹിജനുവരി 9, 2021

 

കഴിഞ്ഞ 24 മണിക്കൂറിൽ 89 ലക്ഷത്തിലധികം (89,28,316) ഡോസ് വാക്സിനുകൾ നൽകിയതോടെഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരംരാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 151.57 കോടി (1,51,57,60,645) കടന്നു1,61,76,087  സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്.

 

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 40,863 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,44,53,603 ആയിദേശീയ രോഗമുക്തി നിരക്ക് 96.98%.
 

 കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 1,59,632 പേർക്കാണ്നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത് 5,90,611 പേരാണ്ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 1.66 ശതമാനമാണ്.

രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15,63,566 പരിശോധനകൾ നടത്തിആകെ 69 കോടിയിലേറെ (69,00,34,525പരിശോധനകളാണ് ഇതുവരെ നടത്തിയത്.


പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 6.77ശതമാനമാണ്പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 10.21 ശതമാനമാണ്.


(Release ID: 1788849)