ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
azadi ka amrit mahotsav

4S (സ്പീഡ്, സ്കിൽ, സ്കെയിൽ, സ്റ്റാൻഡേർഡ്സ്)-ന്റെ സമയമാണിതെന്ന് കേന്ദ്രമന്ത്രി ശ്രീ പീയുഷ് ഗോയൽ; 75 ആം വാർഷികമാഘോഷിച്ച്  BIS

Posted On: 07 JAN 2022 11:03AM by PIB Thiruvananthpuram

 


 

 
ന്യൂ ഡൽഹി: ജനുവരി 7, 2021
 
 

2022 ജനുവരി 6 ന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് (ബി ഐ എസ്) 75 വർഷം പൂർത്തിയാക്കി. BIS-മായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരെയും, സ്ഥാപനത്തെയും വിദൂര ദൃശ്യ സാങ്കേതികവിദ്യയിലൂടെ ചേർന്ന യോഗത്തിൽ കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ മന്ത്രി ശ്രീ പിയൂഷ് ഗോയൽ അഭിനന്ദിച്ചു.

മന്ത്രാലയത്തിലെയും ബിഐഎസ്-ലെയും ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യവേ, 4S (സ്പീഡ്, സ്കിൽ, സ്കെയിൽ, സ്റ്റാൻഡേർഡ്സ്)-നുള്ള സമയമാണിതെന്ന് കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. 'ഒരു രാജ്യം ഒരു നിലവാരം (സ്റ്റാൻഡേർഡ്)'' എന്ന ലക്ഷ്യത്തിനായി കേന്ദ്രസർക്കാർ പ്രയത്നിച്ചു വരികയാണെന്ന് അദ്ദേഹം അറിയിച്ചു. അതിനാൽ തന്നെ അന്താരാഷ്ട്ര മേന്മയോട് ചേർന്ന് പോകുന്നതിനായി, കൃത്യമായ നിലവാരം നിർണയിക്കേണ്ടത് അതിപ്രധാനമാണ്. നിലവാരം നിശ്ചയിക്കുന്നതും, യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കുന്നതും ഉപഭോക്താക്കൾക്ക് സുരക്ഷിതവും, വിശ്വാസയോഗ്യവും, ഉയർന്ന ഗുണമേന്മയുള്ളതുമായ ഉത്പന്നങ്ങൾ ഉറപ്പാക്കുമെന്ന് ശ്രീ ഗോയൽ അഭിപ്രായപ്പെട്ടു.

മൊത്തം ഗുണനിലവാര നിയന്ത്രണം (Total Quality Control) അല്ലെങ്കിൽ സിക്സ് സിഗ്മ നിലവാരത്തിലുള്ള ഗുണമേന്മയ്ക്കാണ് ഭൂരിഭാഗം ഉത്പാദന യൂണിറ്റുകളും പ്രാധാന്യം നൽകുന്നത്.കുറവുകളും തെറ്റുകളും ഉള്ള ഉൽപ്പന്നങ്ങൾ കൃത്യമായി കണ്ടെത്താൻ പരിശ്രമിക്കുന്നതിനൊപ്പം കർശന നടപടികളും അവർ സ്വീകരിക്കുന്നു. ഇത് ആധുനികവും, വികസിതവും, പുരോഗമന ചിന്ത പിന്തുടരുന്നതുമായ ഒരു രാഷ്ട്രത്തിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു 'ബ്രാൻഡ് ഇന്ത്യ' നിർമ്മിക്കുന്നതിൽ BIS പ്രധാന പങ്കുവഹിച്ചതായി വിലയിരുത്തിയ കേന്ദ്രമന്ത്രി ഗുണമേന്മയുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും വിതരണക്കാർ എന്ന മേൽവിലാസം ആഗോളതലത്തിൽ ഇന്ത്യക്ക് ലഭിക്കുന്നതിന് ഇത് കാരണമായതായും അഭിപ്രായപ്പെട്ടു.

കൂടുതൽ പുരോഗതി സ്വന്തമാക്കുന്നതിനായി ബിഐഎസ്-ന് 5 മാർഗ്ഗങ്ങളും അദ്ദേഹം നിർദ്ദേശിച്ചു:

1- നടപടിക്രമങ്ങൾക്ക് തടസ്സമുണ്ടാക്കുന്ന തരം സാന്നിധ്യമായി മാറാതെ സഹായകരമായ നടപടികൾ ഉറപ്പാക്കുന്നവരായി പ്രവർത്തിക്കുക

2- ഒരു ആഗോള സ്ഥാപനമായി വികസിക്കുക

 

3- പ്രതീക്ഷിത മികവ് കൈവരിക്കുന്നതിന് തടസ്സമാകുന്ന സാഹചര്യങ്ങൾ കൃത്യമായി വിലയിരുത്തുന്നതിനും (ഗ്യാപ് അനാലിസിസ്), രാജ്യമൊട്ടാകെ ഉന്നത നിലവാരമുള്ള ലബോറട്ടറികൾ സ്ഥാപിക്കുന്നതിനും നടപടികൾ സ്വീകരിക്കുക \
 

4- ഗുണമേന്മ-നിലവാര മേഖലയിൽ ഒരു വലിയ വിപ്ലവം ആവശ്യമാണ്. ഇതിന്റെ പശ്ചാത്തലത്തിൽ ഒരു രാജ്യം ഒരു നിലവാരം എന്നത് വലിയ മാറ്റങ്ങൾക്ക് വഴിതുറക്കും
 

5- ഗുണമേന്മ എന്നത് ചിലവേറിയതല്ല, മറിച്ച് അത് ഫലപ്രദമായ ചിലവിടലാണ്.

(Release ID: 1788280) Visitor Counter : 203