വാണിജ്യ വ്യവസായ മന്ത്രാലയം
2022 ജനുവരി 10 മുതൽ 16 വരെ സ്റ്റാർട്ടപ്പ് ഇന്ത്യ നൂതനാശയ വാരം സംഘടിപ്പിക്കുന്നു
Posted On:
07 JAN 2022 11:50AM by PIB Thiruvananthpuram
ന്യൂ ഡൽഹി: ജനുവരി 7, 2021
വാണിജ്യ വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്, (DPIIT), 2022 ജനുവരി 10 മുതൽ 16 വരെ സ്റ്റാർട്ടപ്പ് ഇന്ത്യ നൂതനാശയ വാരമായി സംഘടിപ്പിക്കാൻ ഒരുങ്ങുന്നു. 'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷിക്കാൻ ലക്ഷ്യമിട്ടുള്ള വെർച്വൽ നൂതനാശയ വാരാഘോഷം ഇന്ത്യയിലുടനീളമുള്ള സംരംഭകത്വത്തിന്റെ വ്യാപനവും ആഴവും പ്രദർശിപ്പിക്കാൻ പാകത്തിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്നു.
വിപണി പ്രവേശനം മെച്ചപ്പെടുത്തൽ, വ്യവസായ പ്രമുഖരുമായുള്ള ചർച്ചകൾ, സംസ്ഥാനങ്ങളുടെ മികച്ച സമ്പ്രദായങ്ങൾ, ടെക്നോളജി എക്സിബിഷനുകൾ എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ സെഷനുകൾ ഉണ്ടായിരിക്കും.
ലോകമെമ്പാടുനിന്നുമുള്ള ഉന്നത നയരൂപകർത്താക്കൾ, വ്യവസായ-അക്കാദമിക രംഗങ്ങളിലെ പ്രമുഖർ, നിക്ഷേപകർ, സ്റ്റാർട്ടപ്പുകൾ, നൂതനാശയവുമായി ബന്ധപ്പെട്ട ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നവർ എന്നിവരെ ഒരുമിച്ച് കൊണ്ടുവരാനും ഈ പരിപാടിയിൽ ലക്ഷ്യമിടുന്നു.
ഈ വിഭാഗങ്ങളിൽ നിന്നും നൂതനാശയ വാരത്തിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർ https://www.startupindiainnovationweek.in/ എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.കൂടുതൽ വിവരങ്ങൾക്ക്, ശ്രീ. ഗൗതം ആനന്ദിനെ (മൊബൈൽ: 9205241872, ഇ-മെയിൽ: gautam.anand@investindia.org.in) ബന്ധപ്പെടാവുന്നതാണ്.
RRTN/SKY
****
Press Information Bureau,
(Release ID: 1788277)
Visitor Counter : 246