പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
ഇ-ഗവർണൻസുമായി ബന്ധപ്പെട്ട ദേശീയ സമ്മേളനം കേന്ദ്ര മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് നാളെ ഉദ്ഘാടനം ചെയ്യും
Posted On:
06 JAN 2022 3:45PM by PIB Thiruvananthpuram
ന്യൂ ഡൽഹി, ജനുവരി 06, 2021
ഭരണപരിഷ്കാര-പൊതു പരാതി പരിഹാര വകുപ്പ് (DARPG), ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയവുമായി ചേർന്ന് ഇ-ഗവർണൻസുമായി ബന്ധപ്പെട്ട ഇരുപത്തിനാലാമത് ദേശീയ സമ്മേളനം (NCeG) 2020-21 സംഘടിപ്പിക്കും. തെലങ്കാന സർക്കാരുമായി ചേർന്ന് നടപ്പാക്കുന്ന പരിപാടി 2022 ജനുവരി 7 മുതൽ 8 വരെ ഹൈദരാബാദിലാണ് നടക്കുക.
പേർസണൽ-പൊതു പരാതി പരിഹാര-പെൻഷൻ മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് സമ്മേളനം ഉദ്ഘാടനം ചെയ്യും.
ആറു വിഭാഗങ്ങളിലായുള്ള 2021 ലെ ഇ-ഗവേണൻസ് ദേശീയ പുരസ്കാരങ്ങൾ, കേന്ദ്ര-സംസ്ഥാന-ജില്ലാ തലങ്ങളിൽ ഉള്ള 26 ഇ-ഗവെർണൻസ് മുന്നേറ്റങ്ങൾക്ക്, അക്കാദമിക - ഗവേഷക സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്ക് സമ്മാനിക്കും
രാജ്യത്തുടനീളമുള്ള ഇ-ഗവെർണൻസ് മുന്നേറ്റങ്ങൾക്ക് വലിയതോതിൽ പ്രോത്സാഹനം നൽകാൻ സമ്മേളനം വഴിതുറക്കും. ഇ-ഗവെർണൻസ് മേഖലയിൽ തങ്ങൾ നടപ്പാക്കുന്ന വിജയകരമായ മുന്നേറ്റങ്ങൾ പ്രദർശിപ്പിക്കുവാൻ സർക്കാർ ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ തുടങ്ങിയവർക്ക് ഇതിലൂടെ അവസരം ലഭിക്കും.
28 സംസ്ഥാനങ്ങൾ, 9 കേന്ദ്ര ഭരണ പ്രദേശങ്ങൾ, അക്കാദമിക-ഗവേഷക സ്ഥാപനങ്ങൾ, ഐടി മേഖല എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ വിർച്വൽ രീതിയിൽ സമ്മേളനത്തിൽ പങ്കെടുക്കും. ഇ - ഗവേണൻസ് മേഖലയിൽ രാജ്യം കൈവരിച്ച നേട്ടങ്ങൾക്കായി പരിപാടിക്കിടയിൽ ഒരു പ്രദർശനവും സംഘടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തെ പുരസ്കാര ജേതാക്കളുടെ ചിത്രപ്രദർശനം/വാൾ ഓഫ് ഫെയിമിന് ഒപ്പമാണ് ഇത്.
RRTN/SKY
(Release ID: 1788033)
Visitor Counter : 219