റെയില്‍വേ മന്ത്രാലയം
2021-ൽ "മിഷൻ ജീവൻ രക്ഷ"ക്കു കീഴിൽ ആർപിഎഫ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തിയത് 601 പേരെ
Posted On:
06 JAN 2022 1:42PM by PIB Thiruvananthpuram
ന്യൂ ഡൽഹി, ജനുവരി 06, 2021
2021-ൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിന്റെ (ആർപിഎഫ്) നേട്ടങ്ങളുടെ ഒരു സംക്ഷിപ്ത രൂപം താഴെ കൊടുക്കുന്നു -
· 522 ഓക്‌സിജൻ സ്പെഷ്യൽ ട്രെയിനുകളുടെ ഉത്ഭവ സ്റ്റേഷനിൽ നിന്നും ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രയിൽ ആർപിഎഫ് അകമ്പടി സേവിച്ചു.
· പ്രധാന സ്റ്റേഷനുകളിൽ കോവിഡ് ഹെൽപ്പ് ബൂത്തുകൾ പ്രവർത്തനക്ഷമമാക്കി
· 2021-ൽ, 26 ആർപിഎഫ് ഉദ്യോഗസ്ഥർ കോവിഡ് അണുബാധ മൂലം ജീവൻ വെടിഞ്ഞു
· "മിഷൻ ജീവൻ രക്ഷ"ക്കു കീഴിൽ 601 പേരെ ആർപിഎഫ് ജീവനക്കാർ ഈ വർഷം രക്ഷിച്ചു.
· പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ആർപിഎഫ് 244 "മേരി സഹേലി" സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. സ്ത്രീ യാത്രക്കാരുടെ സുരക്ഷയ്ക്കായി ട്രെയിൻ എസ്കോർട്ടിംഗ്, 840 സ്റ്റേഷനുകളിലും ഏകദേശം 4000 കോച്ചുകളിലും സിസിടിവി സംവിധാനം തുടങ്ങിയ നടപടികളും നടപ്പാക്കി വരുന്നു
· 2021ൽ 630 പേരെ മനുഷ്യക്കടത്തുകാരിൽ നിന്ന് ആർപിഎഫ് രക്ഷപ്പെടുത്തി.
· സംരക്ഷണം ആവശ്യമുള്ള 11,900 കുട്ടികളെ ആർപിഎഫ് രക്ഷപ്പെടുത്തി. 132 ചൈൽഡ് ഹെൽപ്പ് ഡെസ്‌ക്കുകൾ രാജ്യത്തുടനീളമായി പ്രവർത്തിച്ച് വരുന്നു - തിരഞ്ഞെടുക്കപ്പെട്ട എൻജിഒ-കളുമായി സഹകരിച്ച് ആർപിഎഫ് കുട്ടികളെ രക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്നു.
· 2021-ൽ, യാത്രക്കാർക്കെതിരായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 3000-ലധികം കുറ്റവാളികളെ ആർപിഎഫ് അറസ്റ്റ് ചെയ്തു.
· 2021ൽ റെയിൽവേ സ്വത്തുക്കൾ ഉൾപ്പെട്ട കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 8744 പേരെ ആർപിഎഫ് പിടികൂടി. 5.83 കോടി രൂപ വീണ്ടെടുത്തു.
· നിയമവിരുദ്ധമായി റിസർവ് ചെയ്‌ത ടിക്കറ്റ് വാങ്ങുന്നതും വിൽക്കുന്നതും തടയാൻ, ആർപിഎഫ് ധൃത ഗതിയിൽ പ്രവർത്തിക്കുകയും 4,100-ലധികം കേസുകൾ രജിസ്റ്റർ ചെയ്യുകയും 4,600-ലധികം കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഭാവി യാത്രാക്കായുള്ള 2.8 കോടി രൂപ വിലമതിക്കുന്ന ടിക്കറ്റുകൾ അവരിൽ നിന്നും കണ്ടുകെട്ടുകയും ചെയ്തു.
· 620 മയക്കുമരുന്ന് കച്ചവടക്കാരെ പിടികൂടിയതിലൂടെ 2021-ൽ റെയിൽവേ വഴി കൊണ്ടുപോയ 15.7 കോടി രൂപയുടെ മയക്കുമരുന്ന് വീണ്ടെടുക്കുന്നതിൽ ആർപിഎഫ് വിജയിച്ചു.
· 2021-ൽ, നിയന്ത്രിത വന്യജീവികൾ, അവയുടെ സംസ്കരിച്ച ഉൽപ്പന്നങ്ങൾ എന്നിവ ആർപിഎഫ് വീണ്ടെടുത്തു
· 2021-ൽ സ്ത്രീകൾക്കായി റിസർവ് ചെയ്തിരിക്കുന്ന കോച്ചുകളിൽ അനധികൃതമായി യാത്ര ചെയ്ത 25,000-ത്തിലധികം ആളുകളെയും വികലാംഗർക്കായി സംവരണം ചെയ്ത കോച്ചുകളിൽ നിന്ന് 9307 പേരെയും ആർപിഎഫ് പിടികൂടി.
· ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പർ 139-ലും ട്വിറ്ററിലൂടെയും സഹായം ആവശ്യപ്പെട്ട യാത്രക്കാരിൽ നിന്ന് ലഭിച്ച 80,000-ലധികം കോളുകൾ/പരാതികൾ പരിഹരിച്ചു.
. 2021-ൽ, 12,377 യാത്രക്കാരുടെ 23 കോടിയിലധികം മൂല്യമുള്ള മറന്നു വച്ച/കളഞ്ഞു പോയ ലഗേജുകൾ ആർപിഎഫ് വീണ്ടെടുക്കുകയും കൃത്യമായ പരിശോധനയ്ക്ക് ശേഷം അവർക്ക് തിരികെ നൽകുകയും ചെയ്തു. 'ഓപ്പറേഷൻ അമാനത്ത്' -ന് കീഴിൽ ആർപിഎഫ് യാത്രക്കാർക്കായി ഈ സേവനം നൽകി വരുന്നു.
RRTN/SKY
(Release ID: 1787985)
Visitor Counter : 229