ഉപരാഷ്ട്രപതിയുടെ കാര്യാലയം
കോവിഡ് കേസുകളിലെ പുതിയ കുതിച്ചുചാട്ടം കൈകാര്യം ചെയ്യുന്നതിൽ അടിയന്തര ശ്രദ്ധ വേണമെന്ന് ഉപരാഷ്ട്രപതി
Posted On:
05 JAN 2022 1:41PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ജനുവരി 5, 2021
കൊവിഡ് കേസുകളുടെ പുതിയ കുതിച്ചുചാട്ടത്തെ നേരിടാനും ഭൂതകാലത്തിൽ നിന്നുള്ള പാഠങ്ങൾ പ്രയോഗിക്കാനും അടിയന്തര ശ്രദ്ധ വേണമെന്ന് ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു ഇന്ന് ആഹ്വാനം ചെയ്തു. മാസ്ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക, വാക്സിനേഷൻ എടുക്കുക എന്നിവ ഉൾപ്പെടെ എല്ലാ സമയത്തും കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും അദ്ദേഹം എല്ലാവരോടും അഭ്യർത്ഥിച്ചു.
പുതുതായി വാക്‌സിൻ എടുക്കാൻ അർഹരായ പ്രായത്തിലുള്ള കുട്ടികൾക്ക് എത്രയും വേഗം വാക്സിനേഷൻ എടുക്കണമെന്ന് അവരുടെ രക്ഷിതാക്കളോട് ശ്രീ നായിഡു അഭ്യർത്ഥിച്ചു. പൊതുബോധമുള്ള വ്യക്തികളോടും, വിവിധ സാമൂഹിക സംഘങ്ങളോടും, മെഡിക്കൽ പ്രൊഫഷണലുകളോടും സർക്കാരിനോടും കഴിയുന്നത്ര ആളുകളിലേക്ക് എത്തിച്ചേരാനും വാക്സിൻ എടുക്കാനുള്ള മടിയിൽ നിന്നും അത്തരം ആളുകളെ മുക്തരാക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
അമേരിക്കൻ അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യൻ ഒറിജിൻ (എഎപിഐ) സംഘടിപ്പിച്ച 15-ാമത് ഗ്ലോബൽ ഹെൽത്ത് സമ്മിറ്റിനുള്ള റെക്കോർഡ് ചെയ്ത ഉദ്ഘാടന സന്ദേശത്തിൽ സംസാരിക്കവെ, അടുത്തിടെ അംഗീകരിച്ച കോർബെവാക്‌സ്, കോവോവാക്‌സ് വാക്‌സിനുകൾ നിർമ്മിക്കുന്നതിന് ഇന്ത്യൻ സ്ഥാപനങ്ങൾ യുഎസ് ആസ്ഥാനമായുള്ള വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ചതായി ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി
ഗ്രാമങ്ങളിലേക്കും വിദൂര പ്രദേശങ്ങളിലേക്കും ആരോഗ്യ സേവനങ്ങൾ മികച്ച രീതിയിൽ എത്തിച്ചേരുന്നതിന് ടെലി ഹെൽത്തിന്റെയും മറ്റ് സാങ്കേതിക പരിഹാരങ്ങളുടെയും ഉപയോഗം സംബന്ധിച്ച സാധ്യതകൾ പരിശോധിക്കാനും ശ്രീ നായിഡു നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ, ഇന്ത്യയിലെ നിരവധി ഹെൽത്ത്-ടെക് സ്റ്റാർട്ടപ്പുകളുടെ സ്വാഗതാർഹമായ പ്രവണത അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ഗ്രാമപ്രദേശങ്ങളിൽ അവരുടെ ആരോഗ്യ സംരക്ഷണ സേവനങ്ങൾ വർദ്ധിപ്പിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
RRTN/SKY
******
(Release ID: 1787677)
Visitor Counter : 133