വാണിജ്യ വ്യവസായ മന്ത്രാലയം

വര്‍ഷാന്ത്യ അവലോകനം


വാണിജ്യവകുപ്പ്, വ്യവസായ വാണിജ്യ മന്ത്രാലയം

2021-22ല്‍ നിശ്ചയിച്ചിരുന്ന 400 ബില്യണ്‍ യു.എസ്. ഡോളറിന്റെ വ്യാപാരചരക്ക് കയറ്റുമതിലക്ഷ്യത്തില്‍ കഴിഞ്ഞമാസം വരെ 66% കൈവരിച്ചു

ദേശീയ ലോജിസ്റ്റിക്‌സ് (ചരക്കുഗതാഗത) നയം അംഗീകാരത്തിന്റെ അന്തിമഘട്ടത്തില്‍

Posted On: 30 DEC 2021 12:35PM by PIB Thiruvananthpuram

-നിലവിലെ സാഹചര്യവും മുന്‍കാല പ്രവണതകളുടെയും അടിസ്ഥാനത്തില്‍ 2021-22 വര്‍ഷത്തേയ്ക്ക് 200 രാജ്യങ്ങളിലേക്കായി നിശ്ചയിച്ചിരുന്ന 400 ബില്യണ്‍ യു.എസ്. ഡോളറിന്റെ വ്യാപാര കയറ്റുമതിയില്‍ 65.89%വും കഴിഞ്ഞ നവംബര്‍ വരെ കൈവരിച്ചു.
- പ്രതിമാസ നിരീക്ഷണത്തിനായി ഡി.ജി.എഫ്.ടിയുടെ സ്റ്റാറ്റിക്‌സ് വിഭാഗത്തിന് കീഴില്‍ കയറ്റുമതി നിരീക്ഷണ ഡസ്‌ക് രൂപീകരിച്ചു.
-400 ബില്യണ്‍ യു.എസ്. ഡോളറിന്റെ കയറ്റുമതി ലക്ഷ്യം നേടിയെടുക്കാന്‍ '' പ്രാദേശികം ആഗോളമാകുന്നു-മേക്ക് ഇന്‍ ഇന്ത്യാ ഫോര്‍ ദി വേള്‍ഡ്'' കൈവരിക്കാന്‍ 2021 ഓഗസ്റ്റ് 6ലെ അഭിസംബോധനയില്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
- ഇന്ത്യയുടെ കയറ്റുമതി കഴിഞ്ഞ ആറുമാസമായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. തുടര്‍ച്ചയായി എട്ടാമത്തെ മാസവും കയറ്റുമതി 30 ബില്യണ്‍ യു.എസ്. ഡോളര്‍ കടന്നു.
- 2020-21നെ അപേക്ഷിച്ച് സഞ്ചിത കയറ്റുമതിയില്‍ 51.34% സകാരാത്മകമായ വളര്‍ച്ച 174.16 ബില്യണ്‍ യു.എസ്. ഡോളറില്‍ നിന്ന് 2021-22 എപ്രില്‍ അത് 263.57 ബില്യണ്‍ ആയാണ് കണക്കാക്കുന്നത്.
- ഇന്ത്യയുടെ വാണിജ്യ സേവന കയറ്റുമതി 2019ലെ 3.5%ല്‍ നിന്നും 2020ല്‍ 4.1% മായി ഉയരുകയും അതിലൂടെ പ്രധാനപ്പെട്ട വാണിജ്യസേവന കയറ്റുമതി രാഷ്ട്രങ്ങളുടെ റാങ്കിംഗില്‍ 2020ല്‍ 8ല്‍ നിന്നും 7 ആയി ഉയരുകയും ചെയ്തു.
- ആഗോള തലത്തിലെ മത്സരം നേരിടുന്നതിനും ലോകത്തിന് വേണ്ടിയുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുമായി സംസ്ഥാന/കേന്ദ്ര ഭരണപ്രദേശ ഗവണ്‍മെന്റുകളും തല്‍പ്പരകക്ഷികളുമായി ചേര്‍ന്ന് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഒരാഴ്ച നീണ്ടുനിന്ന കര്‍ശനമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു.
- വ്യാപാര വാണിജ്യ മേഖലയിലെ വിവിധ വിഷയങ്ങള്‍ക്കൊപ്പം വ്യാപാരത്തിന്റെയും ആഘോഷത്തിന്റെയും സമ്മേളിതരൂപമായാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.
-മഹാമാരിയുടെ കാലത്ത് നയപരമായ സ്ഥിരതയ്ക്ക് വേണ്ടി 2015-20ലെ വിദേശ വ്യാപാര നയം 2022 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു.
- മുന്‍കൂട്ടി അംഗീകൃത/ഇ.പി.സി.ജി, ഇ.ഒ.യു പദ്ധതികള്‍ക്ക് കീഴിലുള്ള നഷ്ടപരിഹാര സെസ്, ഇന്റഗ്രേറ്റഡ് ചരക്ക് സേവന നികുതി എന്നിവയിലെ ഒഴിവുകള്‍ക്കുള്ള കാലാവധിയും 2022 മാര്‍ച്ച് 31 വരെ നീട്ടി.
- ബന്ധപ്പെട്ടവരുമായുള്ള സന്ദേശങ്ങള്‍ കൈമാറുന്നതിന് ഡി.ജി.എഫ്.ടിയുടെ വിവരസാങ്കേതിക സംവിധാനം പുനരുജ്ജീവിപ്പിച്ചു.
- കയറ്റുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് കീഴില്‍ തിരുവകളും നികുതികളും കുറവുചെയ്യുന്നതിനുള്ള (ആര്‍.ഒ.ഡി.ടി.ഇ.പി) നടപടികള്‍ 2021 ജനുവരി 1ന് വിജ്ഞാപനം ചെയ്തു.
-ആര്‍.ഒ.ഡി.ടി.ഇ.പിയുടെ പരിധിയില്‍ .01% മുതല്‍ 4.3% വരെ വരുന്ന 8555 എച്ച്.എസ്. (സംയോജിത സംവിധാനം) ലൈനുകള്‍ ഉള്‍പ്പെടും.
-പൂര്‍ണ്ണ ഡിജിറ്റല്‍വല്‍ക്കരണമായതുകൊണ്ട് ഇതിന് പ്രത്യേക അപേക്ഷ നല്‍കേണ്ടതില്ല.
- യോഗ്യതയുള്ള സേവനങ്ങളും വിഭാഗങ്ങളും നിരക്കുകളും ഉള്‍പ്പെടുത്തികൊണ്ട് സര്‍വീസ് കയറ്റുമതി ഇന്ത്യാ പദ്ധതി (എസ്.ഇ.ഐ.എസ് 2021 മാര്‍ച്ച് 23ന് വിജ്ഞാപനം ചെയ്തു.
- ആഫ്രിക്കയിലെ ഒരു രാജ്യവുമായുള്ള ആദ്യത്തെ സമഗ്ര സാമ്പത്തിക സഹകരണ പങ്കാളിത്ത കരാര്‍ (സി.ഇ.സി.പി.എ) മൗഷീഷ്യസുമായി 2021 ഏപ്രില്‍ 1ന് ഒപ്പിട്ടു. ഇത് ഒരു നിയന്ത്രിത കരാര്‍ ആണ്. ഇതിലൂടെ ഇരു രാജ്യങ്ങളിലേയും വ്യാപാരം മെച്ചപ്പെടുത്താനുള്ള ഒരു സ്ഥാപന സംവിധാനം നിലവില്‍ വരും.
-ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറി(സി.ഇ.പി.എ) ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ സെപ്റ്റംബര്‍ 22ന് ആരംഭിച്ചു. ഡിസംബറില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി 2022 മാര്‍ച്ചിന് കരാര്‍ ഒപ്പിടും.
-ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലും സി.ഇ.പി.എയ്ക്കുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ ആരംഭിച്ചു. പ്രധാനപ്പെട്ട മേഖലകള്‍ ചരക്കുകള്‍, സേവനങ്ങള്‍ എന്നിവയുടെ വ്യാപാരം, നിക്ഷേപങ്ങള്‍, നിയമങ്ങളുടെ ഉത്ഭവം, കസ്റ്റംസ് സൗകര്യങ്ങള്‍, നിയമപരവും സ്ഥാപനപരവുമായ പ്രശ്‌നങ്ങള്‍ എന്നിവയാണ്.
-വാണിജ്യകാര്യവകുപ്പിന്റെ മുന്‍കൈയായ ബ്രിക്‌സ് ട്രേഡ് ഫെയര്‍ ഓഗസ്റ്റ് 16 മുതല്‍ 18 വരെ വെര്‍ച്ച്വലായി സംഘടിപ്പിച്ചു. 5000 ലധികം പ്രതിനിധികള്‍ പങ്കെടുത്ത ട്രേഡ് ഫെയറില്‍ 2500 ലധികം മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന ബി ടു ബി യോഗങ്ങളും നടന്നു.
- ദുബായിയില്‍ ഒക്‌ടോബര്‍ 1 മുതല്‍ 2022 മാര്‍ച്ച് വരെ നടക്കുന്ന വേള്‍ഡ് എക്‌പോ 2020ല്‍ ഇന്ത്യയുടെ പവലിയന്‍ 2021 ഒക്‌ടോബര്‍ 1ന് ഉദ്ഘാടനം ചെയ്തു. തുറന്ന് 83 ദിവസങ്ങള്‍ക്കുള്ളില്‍ ആറു ലക്ഷം സന്ദര്‍ശകരെ നേടി ഇന്ത്യന്‍ പവലിയന്‍ ചരിത്രം കുറിച്ചു.
-ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ്‌പ്ലേസി(ജെം)ല്‍ മൊത്തം 31.8 ലക്ഷം വ്യാപാരികള്‍ ഉള്‍പ്പെട്ടു. ഇതില്‍ 7.39 ലക്ഷം സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളാണ്. വ്യാപാരികളില്‍ 23% വരുന്ന ഇവരാണ് ജെമിലെ മൊത്തം വ്യാപാര ചരക്കു കയറ്റുമതിയുടെ 57% വും സംഭാവന ചെയ്യുന്നത്.
-ഗവണ്‍മെന്റിന്റെ വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ജെം രാജ്യത്ത് ഒരു സാര്‍വത്രിക സംഭരണ സംവിധാനം കൊണ്ടുവന്നു.
-വിവിധ വിഭാഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അവരെ ഇതില്‍ ചേര്‍ക്കുന്നതിനും ജെം വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ നടപടികള്‍ സ്വീകരിച്ചു.
- നാഴികല്ലായ പ്രഗതിമൈതാനത്തെ ലോകനിലവാരത്തിലുള്ള അന്താരാഷ്ട്ര പ്രദര്‍ശന കണ്‍വെന്‍ഷന്‍ സെന്ററായി വികസിപ്പിക്കുന്നതിനുള്ള രണ്ടു ഘട്ട പദ്ധതികളെ എല്ലാ ഘട്ടങ്ങളും 2022 ജൂണില്‍ പൂര്‍ത്തിയാക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.
- വിതരണശൃംഖല മെച്ചപ്പെടുത്തുന്നതിനും ലോകനിലവാരത്തില്‍ എത്തിക്കുന്നതിനുമായി വിശദമായ കൂടിക്കാഴ്ചകള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ ദേശീയ ലോജിസ്റ്റിക്‌സ് നയം വികസിപ്പിച്ചു. ഇത് അംഗീകാരത്തിന്റെ അന്തിമഘട്ടത്തിലാണ്. നയത്തിലെ പ്രത്യേക വിഭാഗങ്ങളുടെ പ്രവര്‍ത്തനത്തിനായി 75 ഇന ദേശീയ ലോജിസ്റ്റിക് പരിഷ്‌ക്കരണ കര്‍മ്മ പദ്ധതിയും തയാറാക്കിയിട്ടുണ്ട്.
-ഓരോ മന്ത്രാലയങ്ങളുടെ വ്യക്തിഗതമായ ഇടപെടലുകള്‍ ഇല്ലാതാക്കുന്നതിനും സാങ്കേതികവിദ്യ അധിഷ്ഠിത സമഗ്രമായ സംവിധാനത്തിനുമായി സാമ്പത്തിക മേഖലകളില്‍ ബഹുമാതൃക പശ്ചാത്തല സൗകര്യ ബന്ധിത സംവിധാനം പി.എം. ഗതിശക്തി ദേശീയ മാസ്റ്റര്‍ പ്ലാന്‍ ഒക്‌ടോര്‍ മുതല്‍ ആരംഭിച്ചു. ഇതിനുള്ള സാങ്കേതിക സഹായ യൂണിറ്റുകളുടെ രൂപീകരണം നടന്നുകൊണ്ടിരിക്കുകയാണ്.
- ലോകബാങ്കിന്റെ ലോജിസ്റ്റിക്‌സ് സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 2014ലെ 54ല്‍ നിന്നും 2018ല്‍ 160 രാജ്യങ്ങളില്‍ 44 ആയി ഉയര്‍ന്നു. 2018 വരെയുള്ള പഠനമാണ് ഇതുവരെ നടത്തിയത്.
-വിവിധ കയറ്റുമതിക്കാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തിലും കയറ്റുമതിയിലെ മത്സരശേഷി വര്‍ദ്ധിപ്പിക്കുന്നതിനുമായി വാണിജ്യകാര്യ വകുപ്പ് 2017-18 മുതല്‍ കയറ്റുമതിക്ക് വേണ്ടിയുള്ള വ്യാപാര പശ്ചാത്തല സൗകര്യ പദ്ധതി നടപ്പാക്കി വരുന്നു. ഇത് 2021-22 മുതല്‍ 2025-26 വരെ നീട്ടി.
-കാര്‍ഷിക കയറ്റുമതി കര്‍മ്മ പദ്ധതിക്കായി സമയബന്ധിതമായി സഹകരിക്കാന്‍ സംസ്ഥാന ഗവണ്‍മെന്റുകളോട് നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ അഞ്ച് സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണപ്രദേശവും കര്‍മ്മ പദ്ധതി തയാറാക്കി.
- കയറ്റുമതി ബന്ധിത കര്‍ഷക സഹകരണസംഘങ്ങളെ ശക്തിപ്പെടുത്തുന്നതിനായി എ.പി.ഇ.ഡി.എ നാഫെഡുമായി ഒരു ധാരണാപത്രം ഒപ്പുവച്ചു.
- ആമസോണ്‍ വെബ് സര്‍വീസ് ടീമുമായുള്ള മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ജി.ഐ മാങ്ങകള്‍ (അല്‍ഫോണ്‍സാ)യുടെ കണ്ടെത്തലിന് വേണ്ടിയുള്ള ബ്ലോക്ക് ചെയിനിനും എ.പി.ഇ.ഡി.എയുടെ പാക്ക്ഹൗസുകളുടെ ഡിജിറ്റല്‍ വിലയിരുത്തലിനുമുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അനുമതി നല്‍കി.
- ഒഡീഷയിലെ കോറാപുട്ട് ജില്ലയില്‍ ഗ്രോത്രവിഭാഗക്കാരുടെയിടയില്‍ കുരുമുളക് കാപ്പി എന്നിവയുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഒഡീഷാ ഗവണ്‍മെന്റുമായി ചേര്‍ന്ന് കോഫി ബോര്‍ഡ് ഒരു പരിപാടിക്ക് തുടക്കം കുറിച്ചു.
- കേരള ഡിജിറ്റല്‍ സര്‍വകലാശാല വികസിപ്പിച്ച 'റുബാക്' എന്ന മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ റബ്ബര്‍ബോര്‍ഡ് ദേശവ്യാപകമായി റബ്ബര്‍ സെന്‍സ് പരിപാടിക്ക് തുടക്കം കുറിച്ചു. ഫീല്‍ഡ് വിലയിരുത്തല്‍ കോട്ടയം ജില്ലയിലാണ് ആരംഭിച്ചത്.
- ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷനി (ആത്മ)ലെ പ്രധാനപ്പെട്ട ടയര്‍കമ്പനികളുടെ 1,100 കോടി രൂപയുടെ സംഭാവനയോടെ വടക്കുകിഴക്കന്‍ മേഖലകളില്‍ പുതിയ റബ്ബര്‍ പ്ലാന്റേഷനുകളേയും അതിന്റെ പ്രോസസിംഗിനേയും പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു.
-അടുത്ത അഞ്ചുവര്‍ഷം കൊണ്ട് വടക്കുകിഴക്ക് 2,00,000 ഹെക്ടര്‍ സ്ഥലത്ത് റബ്ബര്‍ പ്ലാന്റേഷന്‍ വികസിപ്പിക്കുകയാണ് ലക്ഷ്യം. 2021 ജൂലൈയില്‍ 5000 ഹെക്ടര്‍ ലക്ഷ്യമാക്കി റബ്ബറിന്റെ നടീല്‍ ആരംഭിച്ചു.(Release ID: 1786320) Visitor Counter : 195