ഭൗമശാസ്ത്ര മന്ത്രാലയം
വർഷാന്ത്യ അവലോകനം-2021: ഭൗമ ശാസ്ത്ര മന്ത്രാലയം
Posted On:
29 DEC 2021 3:14PM by PIB Thiruvananthpuram
പ്രധാന വിജയഗാഥകൾ - 2021
* 4077 കോടി രൂപ ചെലവിലുള്ള ആഴക്കടൽ ദൗത്യത്തിന് (Deep Ocean Mission) 2021 ജൂൺ 16-ന് CCEA അംഗീകാരം നൽകി. ഭൗമ ശാസ്ത്ര മന്ത്രാലയത്തിനാണ് (MoES) നിർവ്വഹണ ചുമതല. ആഴക്കടലിലെ ഇന്ത്യൻ മനുഷ്യ ദൗത്യമായ, സമുദ്രയാൻ, 2021 നവംബർ 05-ന് ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ചുമതലയുള്ള സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ഉദ്ഘാടനം ചെയ്തു.
* ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ (MoES) (https://incois.gov.in/essdp) എർത്ത് സിസ്റ്റം സയൻസ് ഡാറ്റ പോർട്ടൽ (ESSDP) 2021 ജൂലൈ 27-ന് സമാരംഭിച്ചു.
* ടൗട്ടെ, യാസ്, ഗുലാബ്, ഷഹീൻ എന്നീ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകളുടെ കൃത്യവും സമയബന്ധിതവുമായ പ്രവചനവും, ദുരന്ത ബാധിത മേഖലകളിലെ ദുരന്ത നിവാരണ ഏജൻസികളുടെ പ്രവർത്തനങ്ങളും സംയോജിപ്പിക്കുക വഴി ആയിരക്കണക്കിന് ജീവനുകൾ രക്ഷിക്കാൻ സാധിച്ചു.
* 2011 മുതൽ 2015 വരെയുള്ള അഞ്ച് വർഷത്തെ അപേക്ഷിച്ച് 2016 മുതൽ 2020 വരെയുള്ള അഞ്ച് വർഷങ്ങളിൽ, രൂക്ഷമായ കാലാവസ്ഥാ വ്യതിയാനങ്ങൾ കൃത്യതയോടെ പ്രവചിക്കുന്നതിൽ 20 മുതൽ 40 ശതമാനം വരെ പുരോഗതി ഉണ്ടായിട്ടുണ്ട്.
* ഇടിമിന്നലും അതുമായി ബന്ധപ്പെട്ട വിനാശകാരിയായ കാലാവസ്ഥാ പ്രതിഭാസങ്ങളും മൂലമുള്ള നാശനഷ്ടങ്ങൾ ലഘൂകരിക്കുന്നതിന്, ഏകദേശം 1084 കേന്ദ്രങ്ങൾ വഴിയും, ഇന്ത്യയിലെ എല്ലാ ജില്ലകൾ വഴിയും മൂന്ന് മണിക്കൂർ ഇടവിട്ട്, IMD ഇപ്പോൾ കാലാവസ്ഥാ മുന്നറിയിപ്പുകൾ (nowcasts) നൽകി വരുന്നു. കൂടാതെ, ദുരന്തനിവാരണ അതോറിറ്റികൾക്കും മാധ്യമങ്ങൾക്കും SMS വഴിയും ഇ-മെയിൽ വഴിയും മുന്നറിയിപ്പ് നൽകുന്നു.
* ലൈറ്റ്നിങ് ലൊക്കേഷൻ നെറ്റ്വർക്കിന് കീഴിൽ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജി (IITM) രാജ്യത്തുടനീളം 83 സെൻസറുകൾ സ്ഥാപിച്ചു. ഇതോടെ ലക്ഷദ്വീപ് ഒഴികെയുള്ള എല്ലാ സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളിലും സെൻസറുകൾ സ്ഥാപിച്ചു കഴിഞ്ഞു.
* പൂനെ IITM-ൽ, നിർമ്മിത ബുദ്ധി (AI) / മെഷീൻ ലേണിംഗ് (ML)/ ഡീപ് ലേണിംഗ് (DL) എന്നിവയ്ക്കായുള്ള വിർച്വൽ പഠന കേന്ദ്രം സ്ഥാപിച്ചു.
* പവിഴപ്പുറ്റുകൾ വെളുക്കുന്നതുമായി ബന്ധപ്പട്ട് 88 ഉപദേശസ്വഭാവമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഈ വർഷം പുറത്തിറക്കി.
* 150 സ്ഥലങ്ങളിലായി 35 പുതിയ ഭൂകമ്പ നിരീക്ഷണ കേന്ദ്രങ്ങൾ ആരംഭിച്ച്, നിലവിലെ ദേശീയ ഭൂകമ്പ ശൃംഖല (National Seismological Network) വിപുലീകരിച്ചു.
* അന്റാർട്ടിക്കയിലെ 40-ാമത് ഇന്ത്യൻ വൈജ്ഞാനിക പര്യവേഷണം (40-ISEA) 2021 ജനുവരിയിൽ ആരംഭിച്ചു. 41-ാമത്തെ പര്യവേഷണം 2021 നവംബർ 15-ന് ആരംഭിച്ചു.
* ഹൈദരാബാദിലെ യുനെസ്കോ കാറ്റഗറി 2 കേന്ദ്രമായ INCOIS-ൽ സ്ഥാപിതമായ ഇന്റർനാഷണൽ ട്രെയിനിംഗ് സെന്റർ ഫോർ ഓപ്പറേഷണൽ ഓഷ്യാനോഗ്രഫിയിൽ (ITCOocean) ഇതുവരെ 95 രാജ്യങ്ങളിൽ നിന്നുള്ളവർ പരിശീലനം നേടി.
* ഇന്ത്യയും വിയറ്റ്നാമും, സമുദ്ര ശാസ്ത്രത്തിലും പരിസ്ഥിതി വിജ്ഞാനീയത്തിലും ശാസ്ത്ര, സാങ്കേതിക സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ധാരണാപത്രത്തിൽ 2021 ഡിസംബർ 17-ന് ഒപ്പുവച്ചു.
* ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ ഐകോണിക് വാരാഘോഷങ്ങൾ 2021 ഒക്ടോബർ 18-ന് ആരംഭിച്ച് 2021 ഒക്ടോബർ 24-ന് അവസാനിച്ചു.
* ഇന്ത്യ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവലിന്റെ (IISF 2021) ഏഴാം പതിപ്പ് 2021 ഡിസംബർ 10 മുതൽ 13 വരെ ഗോവയിൽ നടന്നു. IISF 2021-ലെ വിദ്യാർത്ഥികൾ മൂന്ന് ഗിന്നസ് റെക്കോർഡുകൾ സ്ഥാപിച്ചു.
(Release ID: 1786257)
Visitor Counter : 220