രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

 പ്രതിരോധ മന്ത്രാലയം  സബ് -സിസ്റ്റം/അസംബ്ലി/സബ്-അസംബ്ലി/ഘടകങ്ങളുടെ  സ്വദേശിവൽക്കരണ പട്ടിക  പുറത്തിറക്കി .

Posted On: 29 DEC 2021 1:11PM by PIB Thiruvananthpuram



ന്യൂ ഡൽഹി: ഡിസംബർ 29  , 2021  


 പ്രതിരോധ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഇറക്കുമതി കുറയ്ക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി, പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ പ്രതിരോധ ഉൽപ്പാദന വകുപ്പ്, സബ് -സിസ്റ്റം/അസംബ്ലികൾ/സബ് അസംബ്ലികൾ/ മറ്റ് ഘടകങ്ങൾ എന്നിവയുടെ ഒരു  സ്വദേശിവൽക്കരണ പട്ടിക  വിജ്ഞാപനം ചെയ്തിട്ടുണ്ട്.  .  ഇതിനകം സ്വദേശിവത്കരിച്ച 2,500 ഇറക്കുമതി ഇനങ്ങളും അടുത്ത മൂന്ന് വർഷത്തിനുള്ളിൽ സ്വദേശിവത്കരിക്കപ്പെടുന്ന 351 ഇറക്കുമതി ഇനങ്ങളും പട്ടികയിലുണ്ട്.  ഈ ആത്മനിർഭർ സംരംഭം പ്രതിവർഷം ഏകദേശം 3,000 കോടി രൂപയ്ക്ക്   തുല്യമായ വിദേശനാണ്യം ലാഭിക്കും .     ഈ ഇനങ്ങളുടെ വിശദാംശങ്ങൾ സ്റിജൻ പോർട്ടലിൽ ലഭ്യമാണ് (https://srijandefence.gov.in/DPSU%20Indigenization%20List.pdf).

 ആയുധങ്ങൾ/പ്ലാറ്റ്‌ഫോമുകൾ/സംവിധാനങ്ങൾ/വെടിമരുന്നുകൾ തുടങ്ങിയവയുടെ രണ്ട് സ്വദേശിവൽക്കരണ പട്ടികകൾ  സൈനിക കാര്യ വകുപ്പ് ഇതിനകം പുറത്തിറക്കിയിട്ടുണ്ട് .

 
 
IE/SKY
 

(Release ID: 1786050) Visitor Counter : 205