വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം

ടെലികമ്മ്യൂണിക്കേഷൻസ് വർഷാന്ത്യ അവലോകനം-2021: ഇന്റർനെറ്റ്,മൊബൈൽ   ഉപയോക്താക്കളുടെ  എണ്ണത്തിൽ  വൻ വർധന 

Posted On: 27 DEC 2021 12:37PM by PIB Thiruvananthpuram




ടെലിഫോൺ കണക്ഷനുകളുടെ എണ്ണം 2014 മാർച്ചിലെ 93 കോടിയിൽ നിന്ന് 2021 സെപ്റ്റംബറിൽ 118.9 കോടിയായി ഉയർന്നു. കണക്ഷനുകളുടെ എണ്ണത്തിൽ 28% വളർച്ച രേഖപ്പെടുത്തി. 2021 സെപ്റ്റംബറിൽ മൊബൈൽ കണക്ഷനുകളുടെ എണ്ണം 1165.97 ദശലക്ഷത്തിലെത്തി. 2014 മാർച്ചിൽ 75.23% ആയിരുന്ന ടെലി സാന്ദ്രത 2021 സെപ്റ്റംബറിൽ 86.89% ആയി.

നഗരങ്ങളിലെ ടെലിഫോൺ കണക്ഷനുകൾ 2014 മാർച്ചിലെ 55 കോടിയിൽ നിന്ന് 2021 സെപ്റ്റംബറിൽ 66 കോടിയായി ഉയർന്നു. കണക്ഷനുകളുടെ എണ്ണത്തിൽ 20% വളർച്ച രേഖപ്പെടുത്തി. ഗ്രാമീണ ടെലിഫോൺ കണക്ഷനുകളിൽ 40% വളർച്ച രേഖപ്പെടുത്തി.  2014 മാർച്ചിലെ 38 കോടിയിൽ നിന്ന് 2021 സെപ്റ്റംബറിൽ 53 കോടിയായാണ് ഗ്രാമീണ ടെലിഫോൺ കണക്ഷനുകളുടെ എണ്ണം ഉയർന്നത്.

ഇന്റർനെറ്റിലും ബ്രോഡ്‌ബാൻഡ് വരിക്കാരുടെ എണ്ണത്തിലും കുതിച്ച് ചാട്ടം:

· ഇന്റർനെറ്റ് കണക്ഷനുകൾ 2014 മാർച്ചിലെ 25.15 കോടിയിൽ നിന്ന് 2021 ജൂണിൽ 83.37 കോടിയായി ഉയർന്നു. ഇന്റർനെറ്റ് കണക്ഷനുകളുടെ എണ്ണത്തിൽ 231% വളർച്ച രേഖപ്പെടുത്തി.

· ബ്രോഡ്‌ബാൻഡ് കണക്ഷനുകൾ 2014 മാർച്ചിലെ 6.1 കോടിയിൽ നിന്ന് 2021 ജൂണിൽ 79 കോടിയായി ഉയർന്നു.ബ്രോഡ്‌ബാൻഡ് കണക്ഷനുകളുടെ എണ്ണത്തിൽ ഏകദേശം 1200% വളർച്ച രേഖപ്പെടുത്തി.

2014 ഡിസംബറിൽ ഒരു GB വയർലെസ് ഡാറ്റയ്ക്ക് ഓരോ വരിക്കാരനിൽ നിന്നും ഈടാക്കിയിരുന്ന ശരാശരി നിരക്ക് 268.97 രൂപയായിരുന്നു. 2021 ജൂൺ ആയപ്പോൾ ഇത് 9.8 രൂപയായി കുറഞ്ഞു. 96%-ലധികം കുറവാണ് രേഖപ്പെടുത്തിയത്.

ഒരു വയർലെസ് ഡാറ്റ വരിക്കാരന്റെ ശരാശരി പ്രതിമാസ ഡാറ്റ ഉപഭോഗം 2014 മാർച്ചിലെ 61.66 MB-ൽ നിന്ന് 2021 ജൂണിൽ 14 GB ആയി വർദ്ധിച്ചു. 22605% വർദ്ധനയാണ് രേഖപ്പെടുത്തിയത്.

BTS കളുടെയും ടവറുകളിലെയും എണ്ണത്തിലെ വർദ്ധന:

· മൊബൈൽ BTS കളുടെ (Base Transceiver Station)  എണ്ണം 2014-ലെ  8 ലക്ഷത്തിൽ നിന്ന് 2021-ൽ 23 ലക്ഷമായി വർദ്ധിച്ചു. 187% വർദ്ധനയാണ് രേഖപ്പെടുത്തിയത്.

· മൊബൈൽ ടവറുകളുടെ എണ്ണം 2014-ലെ 4 ലക്ഷത്തിൽ നിന്ന് 2021-ൽ 6.6 ലക്ഷമായി വർദ്ധിച്ചു. 65% വർദ്ധനയാണ് രേഖപ്പെടുത്തിയത്.

നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ (FDI) വർദ്ധന:

2014-2021 കാലയളവിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ 150 ശതമാനം വർദ്ധന രേഖപ്പെടുത്തി. 2002 മുതൽ 2014 വരെ യുള്ള കാലയളവിലെ നേരിട്ടുള്ള വിദേശ നിക്ഷേപം 62,386 കോടി രൂപയായിരുന്നു. 2014-2021 കാലയളവിൽ ഇത് 1,55,353 കോടി ആയി ഉയർന്നു.



(i) ടെലികോം രംഗത്തെ പരിഷ്‌കാരങ്ങൾ 15.9.2021-ന് പ്രഖ്യാപിച്ചു:

ടെലികോം മേഖലയിൽ ഘടനാപരവും നിർവ്വഹണപരവുമായ ഒട്ടേറെ പരിഷ്കാരങ്ങൾക്ക് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്:

(എ) ഘടനാപരമായ പരിഷ്കാരങ്ങൾ

1.  AGR (Adjusted Gross Revenue) യുക്തിസഹമാക്കി

2. ബാങ്ക് ഗ്യാരന്റികൾ (BGs) യുക്തിസഹമാക്കി

3. പലിശ നിരക്കുകൾ യുക്തിസഹമാക്കി / പിഴകൾ ഒഴിവാക്കി

4. ഇനി മുതൽ നടക്കുന്ന ലേലങ്ങളിൽ, തവണ വ്യവസ്ഥയിൽ പണമടയ്ക്കാൻ ബാങ്ക് ഗ്യാരന്റികൾ ആവശ്യമില്ല.

5. ഭാവി ലേലങ്ങളിൽ, സ്പെക്ട്രം കാലാവധി 20 ൽ നിന്ന് 30 വർഷമായി ഉയർത്തി.

6. ഭാവിയിലെ ലേലങ്ങളിൽ ഏറ്റെടുക്കുന്ന സ്പെക്ട്രത്തിന് 10 വർഷത്തിന് ശേഷം സ്പെക്ട്രം സറണ്ടർ അനുവദിക്കും.

7. ഭാവിയിലെ സ്‌പെക്‌ട്രം ലേലത്തിൽ ഏറ്റെടുക്കുന്ന സ്‌പെക്‌ട്രത്തിന് സ്‌പെക്‌ട്രം യൂസേജ് ചാർജ് (SUC) ഇല്ല.

8. സ്പെക്‌ട്രം പങ്കിടൽ പ്രോത്സാഹിപ്പിക്കുന്നു- സ്പെക്‌ട്രം പങ്കിടലിനുള്ള 0.5% അധിക SUC ഒഴിവാക്കി.

9. ഓട്ടോമാറ്റിക് റൂട്ടിൽ 100% FDI അനുവദനീയമാണ്

(ബി) നടപടിക്രമങ്ങളിലെ പരിഷ്കാരങ്ങൾ

10. എല്ലാ സാമ്പത്തിക വർഷത്തിന്റെയും അവസാന പാദത്തിൽ സ്പെക്‌ട്രം ലേലം നടത്തും.

11. വയർലെസ് ഉപകരണങ്ങൾക്ക് 1953-ലെ കസ്റ്റംസ് വിജ്ഞാപനത്തിന് കീഴിലുള്ള ലൈസൻസ്  ആവശ്യകത ഒഴിവാക്കി.

12. Self-KYC (ആപ്പ് അധിഷ്ഠിതം) അനുവദനീയമാണ്. E-KYC നിരക്ക് കേവലം ഒരു രൂപയായി പുതുക്കി നിശ്ചയിച്ചു.

13. പേപ്പർ കസ്റ്റമർ അക്വിസിഷൻ ഫോമുകൾക്ക് പകരം ഡാറ്റകൾ ഡിജിറ്റലായി സംഭരിക്കും.

14. ടെലികോം ടവറുകൾ സ്ഥാപിക്കുന്നതിനുള്ള  റേഡിയോ ഫ്രീക്വൻസി അലോക്കേഷൻ ക്ലിയറൻസ് സംബന്ധിച്ച സ്റ്റാൻഡിംഗ് അഡ്വൈസറി കമ്മിറ്റിയുടെ നടപടിക്രമങ്ങൾ ലളിതമാക്കി

(സി) ടെലികോം സേവന ദാതാക്കളുടെ ധനപരമായ  ആവശ്യകതകൾ നിറവേറ്റുന്നു

എല്ലാ ടെലികോം സേവന ദാതാക്കൾക്കുമായി (TSPs) ഇനിപ്പറയുന്ന കാര്യങ്ങൾ സർക്കാർ അംഗീകരിച്ചു:

15. AGR വിധിയിൽ നിന്ന് ഉണ്ടാകുന്ന കുടിശ്ശികയുടെ വാർഷിക പണമടയ്ക്കലിൽ നാല് വർഷം വരെ മൊറട്ടോറിയം / നീട്ടിവയ്ക്കൽ

16. കഴിഞ്ഞ ലേലങ്ങളിൽ (2021 ലെ ലേലം ഒഴികെ) വാങ്ങിയ സ്പെക്‌ട്രത്തിന്റെ കുടിശ്ശിക അടയ്ക്കാൻ  മൊറട്ടോറിയം / നീട്ടിവയ്ക്കൽ

17. ടെലികോം സേവന ദാതാക്കൾക്ക് പ്രസ്‌തുത നീട്ടിവയ്ക്കൽ കാരണം ഉണ്ടാകുന്ന പലിശഭാരം ഓഹരി മുഖേന അടയ്ക്കാവുന്നതാണ്.

സി. പദ്ധതികളും സംരംഭങ്ങളും

(i) ഭാരത് നെറ്റ് വഴി ഗ്രാമങ്ങളിലെ സേവന വിതരണം - 2021-ലെ പുരോഗതി:
 
ഒരു ലക്ഷത്തിലധികം ഗ്രാമപഞ്ചായത്തുകൾ (GPs) പദ്ധതിയുടെ ഭാഗമായി. 2017 ഡിസംബറിൽ ഒന്നാം ഘട്ടം പൂർത്തിയായി.

· 01.1.2021 നും 31.10.2021 നും ഇടയിൽ 17,232 ഗ്രാമപഞ്ചായത്തുകൾ സേവന സജ്ജമായി.

. 01.11.2021 ലെ കണക്കനുസരിച്ച്,  ബന്ധിപ്പിക്കാൻ ശേഷിക്കുന്ന ഗ്രാമപഞ്ചായത്തുകളിൽ, 5,52,514 കിലോമീറ്റർ OFC സ്ഥാപിച്ച് മൊത്തം 1,79,247 ഗ്രാമപഞ്ചായത്തുകളെ രണ്ടാംഘട്ടത്തിൽ ബന്ധിപ്പിച്ചു. അതിൽ 1,61,870 ഗ്രാമപഞ്ചായത്തുകൾ സേവന സജ്ജമായി.

. കൂടാതെ, 4218 ഗ്രാമപഞ്ചായത്തുകളെ ഉപഗ്രഹ മാധ്യമം മുഖേന ബന്ധിപ്പിച്ചിട്ടുണ്ട്

. ഭാരത്‌നെറ്റിന്റെ വ്യാപ്തി എല്ലാ ഗ്രാമങ്ങളിലേക്കും വ്യാപിപ്പിച്ചു

· 30.06.2021-ന്, 16 സംസ്ഥാനങ്ങളിലെ ഏകദേശം 3.61 ലക്ഷം ഗ്രാമങ്ങളിൽ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ  (PPP)  ഭാരത് നെറ്റ് നടപ്പിലാക്കുന്നതിന് സർക്കാർ അനുമതി നൽകി.

(ii) നക്സൽ (Left Wing Extremism-LWE) ബാധിത പ്രദേശങ്ങളിൽ മൊബൈൽ ടവറുകൾ സ്ഥാപിക്കൽ:

നക്സൽ (Left Wing Extremism-LWE) ബാധിത പ്രദേശങ്ങളിൽ, ഒന്നാം ഘട്ടത്തിൽ, 2343 സ്ഥലങ്ങളിൽ സർക്കാർ മുൻകൈയെടുത്ത് മൊബൈൽ ടവറുകൾ സ്ഥാപിച്ചിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ, 4G മൊബൈൽ സേവനങ്ങൾ നൽകുന്നതിനായി 2542 ടവറുകൾ സ്ഥാപിക്കുന്നതിന് സർക്കാർ അനുമതി നൽകി.

(iii) ലക്ഷദ്വീപിനായി സാറ്റലൈറ്റ് അധിഷ്ഠിത ബ്രോഡ്‌ബാൻഡ് കണക്റ്റിവിറ്റിയുടെ സമാരംഭം

(iv) PM-WANI-പദ്ധതിയ്ക്ക് കീഴിൽ 50000 വൈ - ഫൈ ആക്‌സസ് പോയിന്റുകൾ സജ്ജമായി

(v) ഇതര സേവന ദാതാക്കൾക്കുള്ള (Other Service Providers - OSPs) രജിസ്ട്രേഷൻ ലളിതമാക്കുന്നതിനും ഉദാരമാക്കുന്നതിനുമുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ:

(i) OSP കൾക്ക് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റോ ബാങ്ക് ഗ്യാരണ്ടിയോ ആവശ്യമില്ല

(ii) ഇന്ത്യയിൽ എവിടെനിന്നും പ്രവർത്തിക്കാൻ അനുവാദം

(iii) ആഭ്യന്തര OSP-കളും  അന്താരാഷ്ട്ര OSP-കളും തമ്മിൽ അടിസ്ഥാന സൗകര്യങ്ങൾ പങ്കിടുന്നത് അനുവദനീയമാണ്

(vi) സ്പെക്ട്രം ഉപയോഗിക്കുന്നതിനുള്ള ഓൺലൈൻ ലൈസൻസിംഗ് 06.29.2021-ന് ആരംഭിച്ചു

(vii) ഏകീകൃത ലൈസൻസിന്റെയും വാണിജ്യ VSAT CUG ലൈസൻസിന്റെയും ഉദാരവൽക്കരണം

ഡി. പുതുതലമുറ  സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നു
 
(i) ഹൈ ത്രൂപുട്ട് സാറ്റലൈറ്റുകൾ (HTS) - HTS ഗേറ്റ്‌വേ ഹബുകൾ പങ്കിടുന്നത് പ്രവർത്തനക്ഷമമാക്കുന്നതിന് വിജ്ഞാപനം പുറപ്പെടുവിച്ചു. വിവിധ സാറ്റലൈറ്റ് അധിഷ്‌ഠിത ടെലികോം നെറ്റ്‌വർക്ക് വിന്യാസങ്ങൾക്കുള്ള ഡാറ്റ സ്പീഡ് നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞു.
 
(ii) ലോ എർത്ത് ഓർബിറ്റ് (LEO) ഉപഗ്രഹം വഴി ദുഷ്‌കരമായ ഭൂപ്രദേശങ്ങളിലും വിദൂര പ്രദേശങ്ങളിലും ശബ്ദാധിഷ്ഠിത ആശയവിനിമയത്തോടൊപ്പം ബ്രോഡ്‌ബാൻഡ് സേവനങ്ങളും നൽകും

(iii) ടെലികോം ഉപകരണങ്ങളുടെ നിർബന്ധിത പരിശോധനയും സർട്ടിഫിക്കേഷനും

E. ആഗോള സൂചികകളിൽ ഇന്ത്യയുടെ റാങ്കിംഗ്:

       i. 2-12-2021-ന് പുറത്തിറങ്ങിയ നെറ്റ്‌വർക്ക് റെഡിനസ് ഇൻഡക്‌സ്- 2021-ൽ ഇന്ത്യ 21 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി, 67-ാം സ്ഥാനത്തെത്തി.

      ii. 06.29.2021-ന് പുറത്തിറങ്ങിയ ITU-ന്റെ ഗ്ലോബൽ സൈബർ സെക്യൂരിറ്റി ഇൻഡക്‌സ് (GCI)- 2020-ൽ ഇന്ത്യ 37 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 10-ാം സ്ഥാനത്താണ്.

F. ഭാവിയിലേക്കുള്ള ആസൂത്രണം

        i. ടെലികോം വകുപ്പ് ധനസഹായം നൽകുന്ന 5G ടെസ്റ്റ് ബെഡ് പ്രോജക്റ്റ്, 2021 ഡിസംബർ 31-ന് പൂർത്തിയാകാൻ സാധ്യതയുണ്ട്, ഇത് 5G ഉപയോക്തൃ / നെറ്റ്‌വർക്ക് ഉപകരണങ്ങളുടെ ആദ്യാവസാന പരീക്ഷണത്തിന് (എൻഡ്-ടു-എൻഡ് ടെസ്റ്റിംഗിന്) വഴിയൊരുക്കുന്നു.

         ii. 2021 സെപ്റ്റംബറിൽ, 5G നടത്തിപ്പിനായി കണ്ടെത്തിയ സ്പെക്‌ട്രം ലേലം ചെയ്യുന്നതിനുള്ള ശുപാർശകൾ തേടി ടെലികോം വകുപ്പ്, ട്രായിക്ക് (TRAI) ഒരു കുറിപ്പ് അയച്ചു. 5G സേവനങ്ങളുടെ പുറത്തിറക്കലുമായി ബന്ധപ്പെട്ട്, ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ എന്നീ സേവന ദാതാക്കൾ 13 നഗരങ്ങളിൽ 5G പരീക്ഷണ മേഖലകൾ സ്ഥാപിച്ചിട്ടുണ്ട്.

         iii. ടെലികോം വകുപ്പ് രൂപീകരിച്ച 6G ടെക്‌നോളജി ഇന്നൊവേഷൻ ഗ്രൂപ്പ് 6G സാങ്കേതിക വിദ്യയ്ക്ക് വേണ്ട ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.

          iv. ക്വാണ്ടം കമ്മ്യൂണിക്കേഷൻസ് (QC): ടെലികോം വകുപ്പിന്റെ ഗവേഷണ വികസന (R&D) വിഭാഗമായ C-DOT നിലവിൽ ക്വാണ്ടം കമ്മ്യൂണിക്കേഷൻ സിസ്റ്റം സംബന്ധിച്ച പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. 



(Release ID: 1785743) Visitor Counter : 185