ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ക്രിസ്മസ് തലേന്ന് രാജ്യത്തെ ജനങ്ങൾക്ക് ഉപരാഷ്ട്രപതി ആശംസകൾ നേർന്നു

प्रविष्टि तिथि: 24 DEC 2021 3:29PM by PIB Thiruvananthpuram
ക്രിസ്മസ് തലേന്ന് രാജ്യത്തെ ജനങ്ങൾക്ക് ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു ആശംസകൾ നേർന്നു.
 
സ്നേഹം, അനുകമ്പ, ക്ഷമ തുടങ്ങിയ മൂല്യങ്ങളിലുള്ള നമ്മുടെ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതിനു ക്രിസ്തുമസ് വഴി തുറക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. യേശു പ്രതിനിധീകരിച്ച മൂല്യങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കാനും, നമ്മെക്കാൾ കുറഞ്ഞ ജീവിത സാഹചര്യങ്ങളിൽ കഴിയുന്നവരോടു അനുഭാവപൂർവം പെരുമാറാനും ശ്രീ നായിഡു രാജ്യത്തെ ജനങ്ങളോട് അഭ്യർത്ഥിച്ചു. കൂടാതെ സമാധാനം, സഹിഷ്ണുത, സന്തുലനം എന്നിവയിൽ അധിഷ്ഠിതമായ ഒരു മെച്ചപ്പെട്ട ലോകം കെട്ടിപ്പടുക്കുന്നതിനായി പരമാവധി ശ്രമിക്കണമെന്നും ഉപരാഷ്ട്രപതി ആഹ്വാനം ചെയ്തു.

 

*** 


(रिलीज़ आईडी: 1784866) आगंतुक पटल : 251
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Punjabi , Tamil