ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

നാഷണൽ ഓക്‌സിജൻ സ്റ്റുവാർഡ്‌ഷിപ്പ് പ്രോഗ്രാം

Posted On: 22 DEC 2021 12:00PM by PIB Thiruvananthpuram
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നാഷണൽ ഓക്‌സിജൻ സ്റ്റുവാർഡ്‌ഷിപ്പ് പ്രോഗ്രാം ഇന്ന് ന്യൂ ഡൽഹി എയിംസിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ ഉദ്ഘാടനം ചെയ്തു.
 
മെഡിക്കൽ ഓക്‌സിജന്റെ യുക്തിസഹമായ വിനിയോഗം ഉറപ്പാക്കാനും പാഴാക്കൽ ഒഴിവാക്കാനും ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ ആരോഗ്യ പ്രവർത്തകർക്കും  ആവശ്യമായ അറിവും നൈപുണ്യവും നൽകി ശാക്തീകരിക്കുകയാണ് ഈ സംരംഭം വഴി ലക്ഷ്യമിടുന്നത്. രാജ്യത്തുടനീളമുള്ള ഓരോ ജില്ലയിലും കുറഞ്ഞത് ഒരു "ഓക്‌സിജൻ സ്റ്റുവാർഡിനെ" കണ്ടെത്തി പരിശീലിപ്പിക്കാൻ ഈ പദ്ധതി വിഭാവനം ചെയ്യുന്നു. പരിശീലനം സിദ്ധിച്ച ഈ പ്രൊഫഷണലുകൾ അതത് ജില്ലകളിലെ ഓക്സിജൻ തെറാപ്പി, മാനേജ്മെന്റ് എന്നിവയെക്കുറിച്ചുള്ള പരിശീലനത്തിന് നേതൃത്വം നൽകുകയും ഓക്സിജൻ വിതരണ ഓഡിറ്റിന് സഹായിക്കുകയും ഉയർന്ന ഒക്സിജൻ ആവശ്യകത നിർവഹിക്കുന്നതിനുള്ള ഉത്തരവാദിത്തം വഹിക്കുകയും ചെയ്യും. 
 
കേന്ദ്ര ഗവൺമെന്റ് 1,500-ലധികം പിഎസ്എ ഓക്‌സിജൻ ഉൽപ്പാദന പ്ലാന്റുകൾ അനുവദിച്ചിട്ടുണ്ടെന്നും, അതിൽ 1,463 എണ്ണം കമ്മീഷൻ ചെയ്‌തിട്ടുണ്ടെന്നും ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് ഡോ. പവാർ പറഞ്ഞു. ഇതിൽ 1,225 പിഎസ്‌എ പ്ലാന്റുകൾ പിഎം കെയേഴ്സ് ഫണ്ടിന് കീഴിൽ രാജ്യത്തെ എല്ലാ ജില്ലകളിലുമായി സ്ഥാപിച്ച് കമ്മീഷൻ ചെയ്‌തിട്ടുള്ളതായി അവർ പറഞ്ഞു. പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ പിഎസ്എ പ്ലാന്റുകൾ സ്ഥാപിക്കാനും സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ പിഎസ്എ പ്ലാന്റുകൾ സ്ഥാപിക്കാൻ ആവശ്യമായ സൗകര്യമൊരുക്കാനും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
 
ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.

 

*** 



(Release ID: 1784155) Visitor Counter : 207