ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഇന്ത്യയുടെ കോവിഡ്-19 വാക്സിനേഷനുകളുടെ എണ്ണം 137.67 കോടി പിന്നിട്ടു

Posted On: 20 DEC 2021 9:47AM by PIB Thiruvananthpuram

 



ന്യൂ ഡൽഹിഡിസംബർ 20, 2021  


കഴിഞ്ഞ 24 മണിക്കൂറിൽ 15,82,079 ഡോസ് വാക്സിനുകൾ നൽകിയതോടെഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരംരാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 137.67 കോടി (1,37,67,20,359) കടന്നു1,44,91,123 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6,563 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,41,87,017 ആയിദേശീയ രോഗമുക്തി നിരക്ക് 98.39% - 2020 മാർച്ച് മുതൽ ഏറ്റവും ഉയർന്ന നിരക്ക്

 

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും കൂട്ടായ ശ്രമഫലമായിതുടർച്ചയായി 53 ാം ദിവസവും പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം 15,000-ത്തിൽ താഴെയാണ്.
 
കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 6,563 പേർക്കാണ്നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത് 82,267 പേരാണ് – 572 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്ക്. ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.24 ശതമാനമാണ് - മാർച്ച് 2020 മുതലുള്ള ഏറ്റവും കുറഞ്ഞ കണക്ക്.

 
രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8,77,055 പരിശോധനകൾ നടത്തിആകെ 66.51 കോടിയിലേറെ (66,51,12,580പരിശോധനകളാണ് ഇതുവരെ നടത്തിയത്.
 

പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 0.60 ശതമാനമാണ് – 36 ദിവസമായി 1% ത്തിൽ താഴെപ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.75 ശതമാനമാണ്കഴിഞ്ഞ 77 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയും, 112 ദിവസമായി 3 ശതമാനത്തിൽ താഴെയുമാണ്.



(Release ID: 1783322) Visitor Counter : 162