റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
azadi ka amrit mahotsav

ഒരു രാജ്യം, ഒരു PUC

Posted On: 15 DEC 2021 1:39PM by PIB Thiruvananthpuram
 
 

ന്യൂ ഡൽഹി: ഡിസംബർ 15, 2021
 
 
കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങൾ, 1989 പ്രകാരമുള്ള PUCC ഫോം, രാജ്യത്തുടനീളം വിതരണം ചെയ്യുന്നതിനുള്ള ഒരു പൊതു ഫോർമാറ്റിലേക്ക് 14-06-2021-ലെ ജി.എസ്.ആർ. 410 (E) മുഖേന കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം വ്യവസ്ഥ ചെയ്തു.
 
കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങൾ, 1989-ന്റെ ചട്ടം 115(7) പ്രകാരം - "മോട്ടോർ വാഹനം ആദ്യമായി രജിസ്റ്റർ ചെയ്ത തീയതി മുതൽ ഒരു വർഷം കഴിഞ്ഞാൽ, ഓരോ വാഹനവും സംസ്ഥാന ഗവൺമെന്റ് അധികാരപ്പെടുത്തിയ ഒരു ഏജൻസി നൽകിയ  സാധുവായ "പൊലൂഷൻ അണ്ടർ കണ്ട്രോൾ" സർട്ടിഫിക്കറ്റ് സൂക്ഷിക്കേണ്ടതാണ്." PUC ഡാറ്റയെ വാഹൻ ഡാറ്റാബേസുമായി ബന്ധിപ്പിച്ചുകൊണ്ട് 06-06-2018-ന്  ജി.എസ്.ആർ. 527(E) മുഖേന മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
 
മോട്ടോർ വാഹന നിയമം, 1988, കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങൾ, 1989 തുടങ്ങിയവയിലെ വ്യവസ്ഥകൾ നടപ്പാക്കുന്നത് അതത് സംസ്ഥാന / കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങളുടെ പരിധിയിൽ വരുന്നു.
 
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി ശ്രീ നിതിൻ ഗഡ്കരി രാജ്യ സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
 
   

(Release ID: 1782540) Visitor Counter : 162