പ്രധാനമന്ത്രിയുടെ ഓഫീസ്
ബാങ്ക് നിക്ഷേപ ഇന്‍ഷുറന്‍സ് പരിപാടിയില്‍ നിക്ഷേപകരെ പ്രധാനമന്ത്രി ഡിസംബര്‍ 12-ന് അഭിസംബോധന ചെയ്യും
Posted On:
11 DEC 2021 9:28AM by PIB Thiruvananthpuram
വിഞ്ജാനഭവനില്‍ നടക്കുന്ന ''നിക്ഷേപകര്‍ ആദ്യം: 5 ലക്ഷം രൂപ വരെ ഗ്യാരണ്ടീഡ് സമയബന്ധിത നിക്ഷേപ ഇന്‍ഷുറന്‍സ് പേയ്‌മെന്റിലെ' ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 ഡിസംബര്‍ 12-ന് ഉച്ചയ്ക്ക് 12 മണിക്ക് അഭിസംബോധന ചെയ്യും.
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വാണിജ്യ ബാങ്കുകളിലെയും സേവിംഗ്‌സ്, ഫിക്‌സഡ്, കറന്റ്, റിക്കറിംഗ് ഡെപ്പോസിറ്റുകള്‍ തുടങ്ങി എല്ലാ നിക്ഷേപങ്ങളും നിക്ഷേപ ഇന്‍ഷുറന്‍സ് പരിധിയില്‍ വരും. സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന, കേന്ദ്ര, പ്രാഥമിക സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങളും ഇതിന്റെ പരിധിക്കുള്ളില്‍ വരും. പരിഷ്‌കരണത്തിന്റെ പുതിയ പാത വെട്ടിത്തുറന്നുകൊണ്ട് ബാങ്ക് നിക്ഷേപ ഇന്‍ഷുറന്‍സ് പരിരക്ഷ 1 ലക്ഷത്തില്‍ നിന്ന് 5 ലക്ഷമായി ഉയര്‍ത്തി.
ഓരോ ബാങ്കിലും പ്രതിനിഷേപകര്‍ക്ക് 5 ലക്ഷം രൂപയുടെ നിക്ഷേപ ഇന്‍ഷുറന്‍സ് പരിരക്ഷയോടെ. അന്താരാഷ്ട്ര മാനദണ്ഡമായ 80%നും പകരമായി കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ മൊത്തം അക്കൗണ്ടുകളില്‍ 98.1% വും സമ്പൂര്‍ണ്ണമായി സംരക്ഷിക്കപ്പെട്ടിരുന്നു.
റിസര്‍വ് ബാങ്കിന്റെ നിയന്ത്രണങ്ങള്‍ക്ക് കീഴിലുള്ള 16 അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്കുകളുടെ നിക്ഷേപകരില്‍ നിന്ന് ലഭിച്ച അവകാശ അഭ്യര്‍ത്ഥനകളുടെ അടിസ്ഥാനത്തില്‍ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ അടുത്തിടെ ഇടക്കാല പേയ്‌മെന്റുകളുടെ ആദ്യ ഗഡു പുറത്തിറക്കി. ഒരു ലക്ഷത്തിലധികം നിക്ഷേപകരുടെ അവകാശ അഭ്യര്‍ത്ഥനകള്‍ ചേര്‍ത്ത് അവരുടെ പകരം ബാങ്ക് അക്കൗണ്ടുകളിലേക്ക് 1300 കോടിയിലധികം രൂപ നല്‍കിയിട്ടുണ്ട്.
കേന്ദ്ര ധനമന്ത്രി, ധനകാര്യ സഹമന്ത്രി, ആര്‍.ബി.ഐ ഗവര്‍ണര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.
(Release ID: 1780396)
Read this release in:
Assamese
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada