ഗ്രാമീണ വികസന മന്ത്രാലയം
പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമിണ്‍ (പി.എം.എ.വൈ-ജി) 2021 മാര്‍ച്ചിനുശേഷം 2024 മാര്‍ച്ച് വരെ തുടരുന്നതിന് മന്ത്രിസഭയുടെ അംഗീകാരം
ഗ്രാമപ്രദേശങ്ങളിലെ എല്ലാവര്‍ക്കും ഇത് വീട് ഉറപ്പാക്കും
പദ്ധതിയുടെ മൊത്തം ലക്ഷ്യമായ 2.95 കോടി വീടുകളില്‍ ബാക്കിയുള്ള 155.75 ലക്ഷം വീടുകള്‍ക്കുള്ള സാമ്പത്തിക സഹായം നല്‍കും.
ഇതിനുള്ള സാമ്പത്തിക ബാദ്ധ്യതയായ 2,17,257 കോടിയില്‍ കേന്ദ്ര വിഹിതം 1,25,106 കോടി രൂപ
Posted On:
08 DEC 2021 4:57PM by PIB Thiruvananthpuram
പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമിണ്‍ (പിഎംഎവൈ-ജി) 2021 മാര്‍ച്ചിനുശേഷവും തുടരുന്നതിനുള്ള ഗ്രാമവികസന വകുപ്പിന്റെ നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് അംഗീകാരം നല്‍കി. ഇതിലൂടെ പദ്ധതിയുടെ മൊത്തം ലക്ഷ്യമായ 2.95 കോടി പാര്‍പ്പിടങ്ങളില്‍ 2021 മാര്‍ച്ച് 31ന് ശേഷം ബാക്കിയുള്ള 155.75 ലക്ഷം ഭവനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം നല്‍കും.
മന്ത്രിസഭ നല്‍കിയ അംഗീകാരത്തിന്റെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്:
-2.95 കോടി വീടുകള്‍ എന്ന സഞ്ചിത ലക്ഷ്യത്തിനുള്ളിലെ ശേഷിക്കുന്ന വീടുകള്‍ പൂര്‍ത്തിയാക്കുന്നതിന് പി.എം.എ.വൈ-ജി നിലവിലുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ച് 2021 മാര്‍ച്ചിനുശേഷം 2024 മാര്‍ച്ച് വരെ തുടരും.
-മൊത്തം സഞ്ചിതലക്ഷ്യമായ 2.95 കോടി വീടുകളില്‍ ബാക്കിയുള്ള 155.75 ലക്ഷം വീടുകളുടെ നിര്‍മ്മാണത്തിനുള്ള മൊത്തം സാമ്പത്തിക ബാദ്ധ്യത 2,17,257 കോടി (ഇതില്‍ കേന്ദ്ര വിഹിതം 1,25,106 കോടിയും സംസ്ഥാന വിഹിതം 73,475 കോടിയും) രൂപയാണ്.ഇതുകൂടാതെ നബാര്‍ഡിന് പലിശ തിരിച്ചടവിനായി 18,676 കോടി രൂപ അധികമായും ആവശ്യമാണ്.
- ബജറ്റിന് പുറത്തുള്ള വിഭവങ്ങള്‍ (ഇ.ബി.ആര്‍) ഘട്ടംഘട്ടമായി നിര്‍ത്തലാക്കുന്നതും പദ്ധതിയുടെ മൊത്തം ഫണ്ടിംഗും പൂര്‍ണ്ണമായും ബജറ്റിന്റെ പിന്തുണയോടെ (ജി.ബി.എസ്) നല്‍കുന്നതും ധനമന്ത്രാലയവുമായി കൂടിയാലോചിച്ച് തീരുമാനിക്കും.
- അഡ്മിനിസ്‌ട്രേറ്റീവ് ഫണ്ടിന്റെ കേന്ദ്ര വിഹിതത്തില്‍ നിന്നും (മൊത്തം അഡ്മിനിസ്‌ട്രേറ്റീവ് ഫണ്ടിന്റെ 0.3%) 45 ലക്ഷം രൂപ അധിക വാര്‍ഷിക അഡ്മിനിസ്‌ട്രേറ്റീവ് ഫണ്ടായി ഓരോ ചെറിയ സംസ്ഥാനങ്ങള്‍ക്കും അതായത് ഹിമാചല്‍ പ്രദേശ്, ഹരിയാന, ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ്, അസം, ത്രിപുര എന്നിവയൊഴികെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും, ജമ്മു കാശ്മീര്‍ ഒഴികെയുള്ള എല്ലാ കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്‍കും. മൊത്തത്തില്‍ 1.70 % ത്തിലധികം അഡ്മിനിസ്‌ട്രേറ്റീവ് ഫണ്ടുകള്‍ ഇപ്പറഞ്ഞ സംസ്ഥാനങ്ങള്‍ക്കും/കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും അനുവദിച്ചിട്ടുണ്ട്.
-2023-24 സാമ്പത്തിക വര്‍ഷം വരെ പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റിന്റെയും (പി.എം.യു) നാഷണല്‍ ടെക്‌നിക്കല്‍ സപ്പോര്‍ട്ട് ഏജന്‍സിയുടെയും (എന്‍.ടി.എസ്.എ-ദേശീയ സാങ്കേതിക പിന്തുണ ഏജന്‍സി) തുടരും
ഗുണഫലങ്ങള്‍:
പദ്ധതി 2024 വരെ ദീര്‍ഘിപ്പിച്ചതോടെ'' എല്ലാവര്‍ക്കും പാര്‍പ്പിടം'' എന്ന ലക്ഷ്യം നേടിയെടുക്കുന്നതിനായി പി.എം.എ.വൈ-ജിയുടെ മൊത്തം ലക്ഷ്യമായ 2.95 കോടി വീടുകളില്‍ ബാക്കിയുള്ള 155.75 ലക്ഷം വീടുകളും അടിസ്ഥാനസൗകര്യങ്ങളോടെ നല്ല ഉറപ്പുള്ള (പക്കാ)തായി നിര്‍മ്മിക്കുന്നതിന് സഹായം നല്‍കുമെന്നത് ഉറപ്പാക്കുന്നു.
2021 നവംബര്‍ 29 ലെ കണക്കനുസരിച്ച്, മൊത്തം ലക്ഷ്യമായ 2.95 കോടിയില്‍ 1.65 കോടി പി.എം.എ.വൈ-ജി വീടുകള്‍ നിര്‍മ്മിച്ചു കഴിഞ്ഞു. 2011ലെ സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് (എസ്.ഇ.സി.സി.) വിവരങ്ങളുടെ അടിസ്ഥാനമാക്കിയുള്ള സ്ഥിരം വെയിറ്റിംഗ് ലിസ്റ്റിന്(കാത്തിരിപ്പ് പട്ടികയ്ക്ക്) ഏതാണ്ട് തുല്യമായ 2.02 കോടി വീടുകള്‍ 2022 ഓഗസ്റ്റ് 15-നകം പൂര്‍ത്തിയാകുമെന്ന് കണക്കാക്കപ്പെടുന്നു. അതിനാല്‍, 2.95 കോടി വീടുകള്‍ എന്ന ലക്ഷ്യം കൈവരിക്കുന്നതിന്, പദ്ധതി 2024 മാര്‍ച്ച് വരെ തുടരേണ്ടത് അനിവാര്യമാണ്.
(Release ID: 1779382)
Visitor Counter : 188