ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19 വാക്സിനുകളുടെ കയറ്റുമതി

Posted On: 07 DEC 2021 3:49PM by PIB Thiruvananthpuram

കോവിഡ്-19 മഹാമാരി തുടങ്ങിയത് മുതൽ കോവിഡ്-19 സംബന്ധമായ വൈദ്യപരമായതും മറ്റ് സഹായങ്ങളും ഇന്ത്യ 150-ഇൽ പരം രാജ്യങ്ങൾക്ക് നൽകി.
 
2021 ജനുവരിയിൽ 'വാക്സിൻ മൈത്രി' പരിപാടി തുടങ്ങിയത് മുതൽ, ഇന്ത്യ 723.435 ലക്ഷം കോവിഡ് വാക്സിൻ ഡോസുകൾ 94 രാജ്യങ്ങൾക്കും, രണ്ട് UN സ്ഥാപനങ്ങൾക്കും നൽകി. ഇത് ഗ്രാന്റ് രൂപത്തിലോ, വാണിജ്യ കയറ്റുമതിയായോ, COVAX രൂപത്തിലോ ആണ് 2021 നവംബർ 29 ത് വരെ നൽകിയത്.  

കോവിഡിൻറ്റെ രണ്ടാം തരംഗത്തിനെതിരെയുള്ള പോരാട്ടത്തിൽ, 50 ഇൽ പരം രാഷ്ട്രങ്ങൾ ഇന്ത്യയുടെ സഹായത്തിന് എത്തി. കോവിഡുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ, മരുന്നുകൾ തുടങ്ങിയവ വിദേശ ഗവൺമെൻറ്റുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, വിദേശത്തുള്ള ഇന്ത്യൻ സംഘടനകൾ എന്നിവ എത്തിച്ചുനൽകി.

ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ഡോ. ഭാരതീ പ്രവീൺ പവാർ രാജ്യസഭയിൽ ഇന്ന് രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം..

***


(Release ID: 1778935) Visitor Counter : 172