വനിതാ, ശിശു വികസന മന്ത്രാലയം
azadi ka amrit mahotsav

'അവൾ മാറ്റമുണ്ടാക്കുന്നവൾ 'എന്ന പാൻ-ഇന്ത്യ ശേഷി വികസന പരിപാടിയുമായി ദേശീയ വനിതാ കമ്മീഷൻ.

Posted On: 07 DEC 2021 2:36PM by PIB Thiruvananthpuram

താഴെത്തട്ടിലുള്ള വനിതാ രാഷ്ട്രീയ നേതാക്കളുടെ നേതൃപാടവം മെച്ചപ്പെടുത്തുന്നതിനായി ദേശീയ വനിതാ കമ്മീഷൻ (NCW)  എല്ലാ തലങ്ങളിലുമുള്ള വനിതാ പ്രതിനിധികൾക്കും ,ഗ്രാമപഞ്ചായത്തുകൾ മുതൽ പാർലമെന്റ് അംഗങ്ങൾക്കും രാഷ്ട്രീയ പ്രവർത്തകർക്കും വേണ്ടി 'അവൾമാറ്റമുണ്ടാക്കുന്നവൾ ' എന്ന പാൻ-ഇന്ത്യ ശേഷി വികസന പരിപാടി ആരംഭിച്ചു .  വനിതാ രാഷ്ട്രീയ നേതാക്കളുടെ കഴിവ് വർദ്ധിപ്പിക്കുന്നതിനും അവർക്ക് മികച്ച തീരുമാനങ്ങൾ എടുക്കുന്നതിനും സംഭാഷണം, പ്രസംഗം,എഴുത്ത് മുതലായവ ഉൾപ്പെടെയുള്ള ആശയവിനിമയ വൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിനുമുള്ള ലക്ഷ്യത്തോടെ പ്രാദേശിക അടിസ്ഥാനത്തിലുള്ള  പരിശീലന സ്ഥാപനങ്ങളുമായി ചേർന്ന് ശേഷി വികസന പരിപാടികൾ  ഏറ്റെടുക്കും.

 

.
"അവൾ  മാറ്റമുണ്ടാക്കുന്നവൾ" പരമ്പരയ്ക്ക് കീഴിലുള്ള പരിശീലന പരിപാടികൾക്ക്  ഇന്ന്  മഹാരാഷ്ട്രയിലെ താനെയിൽ വെച്ച്   ഔദ്യോഗികമായി  ആരംഭം കുറിച്ചു .ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ രേഖ ശർമ്മയാണ് പരിപാടികൾ ഉദ്ഘാടനം ചെയ്തത്.

****


(Release ID: 1778869) Visitor Counter : 189