തെരഞ്ഞെടുപ്പ് കമ്മീഷന്‍

മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ സുനിൽ അറോറ IDEA-യുടെ ഉപദേശക സമിതിയിൽ അംഗമായി ചുമതലയേറ്റു

Posted On: 07 DEC 2021 2:37PM by PIB Thiruvananthpuram

മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ സുനിൽ അറോറ അന്താരാഷ്ട്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെമോക്രസി ആൻഡ് ഇലക്റ്ററൽ അസ്സിസ്റ്റൻസ് - IDEA-യുടെ ഉപദേശക സമിതിയിൽ അംഗമായി ചുമതലയേറ്റു. വൈവിധ്യമാർന്ന പശ്ചാത്തലങ്ങളിൽ നിന്നുള്ള പ്രമുഖ വ്യക്തികളും വിദഗ്ധരും അടങ്ങുന്നതാണ് IDEAയുടെ 15 അംഗ ഉപദേശക സമിതി.

 

 
1995-ഇൽ സ്ഥാപിതമായ IDEA ഒരു അന്തർ-ഗവണ്മെന്റ് സംഘടനയാണ്. സ്വീഡനിലെ സ്റ്റോക്ക്ഹോമിലാണ് ഇതിന്റെ ആസ്ഥാനം. സുസ്ഥിരമായ ജനാധിപത്യത്തിന് ലോകമെമ്പാടും പിന്തുണ നൽകുക എന്നതാണ് IDEA-യുടെ ദൗത്യം. നിലവിൽ 34 അംഗ രാജ്യങ്ങൾ ഉള്ള IDEA-യിൽ, എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ള ലോകത്തെ വലുതും ചെറുതും, പുതിയതും പഴയതും ആയ ജനാതിപത്യ രാജ്യങ്ങൾ ഉണ്ട്. ഇന്ത്യ IDEA-യുടെ ഒരു സ്ഥാപക അംഗമാണ്.

ഇന്ത്യയുടെ 23-ആം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി 2018 ഡിസംബർ 2 മുതൽ 2021 ഏപ്രിൽ 12 വരെയാണ് ശ്രീ സുനിൽ അറോറ സേവനം അനുഷ്ഠിച്ചത്. 1980 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനായ അദ്ദേഹം, രാജസ്ഥാൻ ഗവണ്മെന്റ്റിലും ഇന്ത്യ ഗവണ്മെന്റ്റിലും നിരവധി പ്രധാനപ്പെട്ട വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്.

****

 

 



(Release ID: 1778865) Visitor Counter : 126