പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യയുടെ വാക്സിനേഷന്‍ യജ്ഞം മറ്റൊരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടതില്‍ പ്രധാനമന്ത്രി ആഹ്ലാദം പ്രകടിപ്പിച്ചു
Posted On:
06 DEC 2021 10:35AM by PIB Thiruvananthpuram
ഇന്ത്യയുടെ വാക്സിനേഷന്‍ യജ്ഞം മറ്റൊരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടതില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. വാക്‌സിന്‍ എടുക്കാന്‍ യോഗ്യരായവരില്‍ ജനസംഖ്യയുടെ 50% ത്തിലധികം പേര്‍ ഇപ്പോള്‍ ഇന്ത്യയില്‍ പൂര്‍ണ്ണമായും പ്രതിരോധ കുത്തിവയ്പ് എടുത്തവരാണ്.
ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;
'ഇന്ത്യയുടെ വാക്സിനേഷന്‍ യജ്ഞം മറ്റൊരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നു. കോവിഡ് -19 നെതിരായ പോരാട്ടം ശക്തിപ്പെടുത്തു ന്നതിന് ഈ പ്രവര്‍ത്തന ശക്തി നിലനിര്‍ത്തേണ്ടത് മുഖ്യമാണ്.
മാസ്‌ക് ധരിക്കുന്നതിനോടൊപ്പം സാമൂഹിക അകലം പാലിക്കലും ഉള്‍പ്പെടെ മറ്റെല്ലാ കോവിഡ് 19 അനുബന്ധ നിബന്ധനകളും പിന്തുടരേണ്ടത് അത്യാവശ്യമാണ്.
****
*
(Release ID: 1778355)
Visitor Counter : 179
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada