ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയുടെ കോവിഡ്-19 വാക്‌സിനേഷനുകളുടെ എണ്ണം 124.96 കോടി പിന്നിട്ടു

Posted On: 02 DEC 2021 9:19AM by PIB Thiruvananthpuram



 
ന്യൂ ഡൽഹിഡിസംബർ 2, 2021   


കഴിഞ്ഞ 24 മണിക്കൂറിൽ 80,35,261 ഡോസ് വാക്സിനുകൾ നൽകിയതോടെഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരംരാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 124.96 കോടി (1,24,96,19,515) കടന്നു. 1,29,79,828 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്.

 

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8,548 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,40,37,054 ആയിദേശീയ രോഗമുക്തി നിരക്ക് 98.35%.

 

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും കൂട്ടായ ശ്രമഫലമായിതുടർച്ചയായി 158 ാം ദിവസവും പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം 50,000-ത്തിൽ താഴെയാണ്കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 9,765 പേർക്കാണ്.

 

നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത് 99,763 പേരാണ്നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.29 ശതമാനമാണ് - മാർച്ച് 2020 മുതലുള്ള ഏറ്റവും കുറഞ്ഞ കണക്ക്.

 

രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10,98,611 പരിശോധനകൾ നടത്തിആകെ 64.35 കോടിയിലേറെ (64,35,10,926) പരിശോധനകളാണ് ഇതുവരെ നടത്തിയത്.


പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 0.85 ശതമാനമാണ് – 18 ദിവസമായി 1% ത്തിൽ താഴെപ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.89% ശതമാനമാണ്കഴിഞ്ഞ 59 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയും, 94 ദിവസമായി 3 ശതമാനത്തിൽ താഴെയുമാണ്.


(Release ID: 1777273) Visitor Counter : 167