ശാസ്ത്ര സാങ്കേതിക മന്ത്രാലയം

ഇന്ത്യയിൽ SARS-CoV-2 ന്റെ ഡെൽറ്റ വകഭേദത്തിനെതിരെ കോവിഷീൽഡ്‌ (ChAdOx1 nCoV-19) വാക്‌സിന്റെ ഫലപ്രാപ്തി

Posted On: 30 NOV 2021 12:20PM by PIB Thiruvananthpuram

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം SARS-CoV-2, 200 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുകയും ആഗോളതലത്തിൽ 5 ദശലക്ഷത്തിലധികം മരണങ്ങൾക്ക് കാരണമാവുകയും ചെയ്തു. SARS-CoV-2 വൈറസിന്റെ ജനിതക വ്യതിയാനം വന്ന വകഭേദങ്ങൾ വാക്സിന്റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള ആശങ്കകൾക്ക് കാരണമായി. ഡെൽറ്റ (B.1.617.2) വകഭേദമാണ് ഇന്ത്യയിൽ പ്രബലമായ കാണപ്പെടുന്ന ജനിതക വകഭേദം. ഇന്ത്യയിലെ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിൽ പ്രധാനമായും ഉപയോഗിക്കുന്നത് കോവിഷീൽഡ് വാക്സിൻ (ChAdOx1 nCoV-19) ആണ്.

വിവിധ ശാസ്ത്ര സ്ഥാപനങ്ങളിൽ നിന്നുള്ള ഇന്ത്യൻ ഗവേഷകരുടെ ഒരു മൾട്ടി-ഇന്സ്ടിട്യൂഷണൽ ടീം, ട്രാൻസ്‌ലേഷണൽ ഹെൽത്ത് സയൻസ് ആൻഡ് ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ (THSTI) നേതൃത്വത്തിൽ, SARS-CoV-2 അണുബാധ കുതിച്ചുയർന്ന 2021 ഏപ്രിൽ മുതൽ മെയ് വരെയുള്ള കാലയളവിൽ കോവിഷീൽഡ്‌ വാക്‌സിന്റെ ഫലപ്രാപ്തി വിലയിരുത്തി. പ്രതിരോധ മികവ് മനസിലാക്കാൻ കുത്തിവയ്‌പ്പെടുത്ത ആരോഗ്യമുള്ള വ്യക്തികളിലെ വകഭേദങ്ങൾക്കെതിരായ പ്രവർത്തനവും കോശങ്ങളിലെ രോഗപ്രതിരോധ പ്രതികരണങ്ങളും അവർ വിലയിരുത്തി.

SARS-CoV-2 അണുബാധ സ്ഥിരീകരിച്ച 2,379 കേസുകളും, രോഗം നിയന്ത്രണത്തിലായി 1,981 കേസുകൾ തമ്മിലുള്ള താരതമ്യം ഉൾപ്പെടുന്ന "ദ ലാൻസെറ്റ് ഇൻഫെക്ഷ്യസ് ഡിസീസസ്" ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, പൂർണ്ണമായും പ്രതിരോധ കുത്തിവയ്‌പ്പെടുത്ത വ്യക്തികളിൽ SARS-CoV-2-നെതിരെ കോവിഷീൽഡ്‌ വാക്സിന്റെ ഫലപ്രാപ്തി 63% ആണെന്ന് കണ്ടെത്തി. മിതവും തീവ്രമായതുമായ രോഗത്തിനെതിരായ പൂർണ്ണമായ വാക്സിനേഷന്റെ ഫലപ്രാപ്തി 81% ആണ്. ഡെൽറ്റ വകഭേദത്തിനും വൈൽഡ്-ടൈപ്പ് SARS-CoV-2 നും എതിരെ വാക്സിൻ ഫലപ്രദമാണെന്ന് ശാസ്ത്രജ്ഞർ നിരീക്ഷിച്ചു. ഈ പഠനം യഥാർത്ഥ സാഹചര്യങ്ങളിൽ വാക്‌സിന്റെ ഫലപ്രാപ്തിയെക്കുറിച്ചും വാക്‌സിനേഷനു ശേഷമുള്ള രോഗപ്രതിരോധ പ്രതികരണത്തെക്കുറിച്ചും സമഗ്രമായ വിവരങ്ങൾ നൽകുന്നു. വിവരങ്ങൾ നയരൂപീകരണത്തിനും സഹായകമാകും.

പ്രസിദ്ധീകരണ ലിങ്ക്: https://www.thelancet.com/action/showPdf?pii=S1473-3099%2821%2900680-0

 

***



(Release ID: 1776449) Visitor Counter : 214