ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ഇന്ത്യയുടെ കോവിഡ്-19 വാക്‌സിനേഷനുകളുടെ എണ്ണം 122.41 കോടി പിന്നിട്ടു
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 42.04 ലക്ഷത്തിലധികം ഡോസുകൾ നൽകി
രോഗമുക്തി നിരക്ക് 98.34%.
കഴിഞ്ഞ 24 മണിക്കൂറിൽ 8,309 പേർക്ക് രോഗം സ്ഥിരീകരിച്ചു.
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 1,03,859.
Posted On:
29 NOV 2021 9:37AM by PIB Thiruvananthpuram
കഴിഞ്ഞ 24 മണിക്കൂറിൽ 42,04,171 ഡോസ് വാക്സിനുകൾ നൽകിയതോടെ, ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 122.41 കോടി (1,22,41,68,929) കടന്നു.
1,26,81,072 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,905 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,40,08,183 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.34%.
കേന്ദ്ര-സംസ്ഥാന ഗവൺമെന്റ്കളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും കൂട്ടായ ശ്രമഫലമായി, തുടർച്ചയായി 155ാം ദിവസവും പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം 50,000-ത്തിൽ താഴെയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 8,309 പേർക്കാണ്.
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 1,03,859 പേരാണ്. ഇത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.30 ശതമാനമാണ് - 2020മാർച്ച് മുതലുള്ള ഏറ്റവും കുറഞ്ഞ കണക്ക്.
രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 7,62,268 പരിശോധനകൾ നടത്തി. ആകെ 64.02 കോടിയിലേറെ (64,02,91,325) പരിശോധനകളാണ് ഇതുവരെ നടത്തിയത്.
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 0.85 % ആണ് – ഇത് 15 ദിവസമായി 1% ത്തിൽ താഴെ. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.09% . കഴിഞ്ഞ 56 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയും,തുടർച്ചയായ 91 ദിവസമായി 3 ശതമാനത്തിൽ താഴെയുമാണ്.
(Release ID: 1776000)
Visitor Counter : 161