പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ലഖ്‌നൗവിലെ പോലീസ് ആസ്ഥാനത്ത് നവംബർ 20-21 തീയതികളിൽ നടക്കുന്ന 56-ാമത് ഡിജിപി സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും

Posted On: 18 NOV 2021 1:47PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 നവംബർ 20-21 തീയതികളിൽ ലഖ്‌നൗവിലെ പോലീസ് ഹെഡ്ക്വാർട്ടേഴ്സിൽ നടക്കുന്ന ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി), ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് (ഐജിപി) എന്നിവരുടെ 56-ാമത് കോൺഫറൻസിൽ പങ്കെടുക്കും.

രണ്ട് ദിവസത്തെ സമ്മേളനം ഹൈബ്രിഡ് രൂപത്തിലാണ് ചേരുക . സംസ്ഥാനങ്ങളുടെ/കേന്ദ്ര ഭരണ പ്രദേശങ്ങളുടെ  ഡിജിപിമാരും  കേന്ദ്ര സായുധ പോലീസ് സേനകളുടെയും കേന്ദ്ര പോലീസ് സംഘടനകളുടെയും തലവൻമാരും ലഖ്‌നൗവിലെ വേദിയിൽ നേരിട്ട്  കോൺഫറൻസിൽ പങ്കെടുക്കും, ശേഷിക്കുന്ന ക്ഷണിതാക്കൾ ഐ ബി /എസ ഐ ബി  ആസ്ഥാനത്തു്  നിന്നും  37 വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നും  വെർച്വലായി പങ്കെടുക്കും. സൈബർ കുറ്റകൃത്യങ്ങൾ, ഡാറ്റാ കൈകാര്യം ചെയ്യൽ , ഭീകരവാദം തടയലിലെ  വെല്ലുവിളികൾ, ഇടതുപക്ഷ തീവ്രവാദം, മയക്കുമരുന്ന് കടത്തിലെ ഉയർന്നുവരുന്ന പ്രവണതകൾ, ജയിൽ പരിഷ്‌കരണങ്ങൾ തുടങ്ങി നിരവധി വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും.

2014 മുതൽ ഡിജിപിമാരുടെ  സമ്മേളനത്തിൽ  പ്രധാനമന്ത്രി അതീവ താൽപര്യം കാണിച്ചിരുന്നു. മുമ്പത്തെ പ്രതീകാത്മക സാന്നിധ്യത്തിൽ നിന്ന് വ്യത്യസ്തമായി, കോൺഫറൻസിന്റെ എല്ലാ സെഷനുകളിലും പങ്കെടുക്കുന്നത് അദ്ദേഹം ശ്രദ്ധിച്ചിരുന്നു.  കൂടാതെ രാജ്യത്തെ ബാധിക്കുന്ന  ആഭ്യന്തര സുരക്ഷയും ക്രമാസമാധാനപാലനവുമായി ബന്ധപ്പെട്ട സുപ്രധാന  പ്രശ്‌നങ്ങൾ   പ്രധാനമന്ത്രിയെ നേരിട്ട് അറിയിക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് അവസരമൊരുക്കുന്ന സ്വതന്ത്രവും അനൗപചാരികവുമായ ചർച്ചകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. 

പതിവുപോലെ ഡൽഹിയിൽ സംഘടിപ്പിച്ചിരുന്ന വാർഷിക സമ്മേളനങ്ങൾ, 2020-ൽ കോൺഫറൻസ് വെർച്വലായി നടന്ന വർഷം ഒഴികെ , പ്രധാനമന്ത്രിയുടെ ദർശനമനുസരിച്ച്, 2014 മുതൽ, ഡൽഹിക്ക് പുറത്ത് സംഘടിപ്പിക്കപ്പെട്ടു. 2014-ൽ ഗുവാഹത്തിയിലാണ് സമ്മേളനം സംഘടിപ്പിച്ചത്. 2015-ൽ ധോർഡോ, റാൻ ഓഫ് കച്ച്; 2016-ൽ നാഷണൽ പോലീസ് അക്കാദമി, ഹൈദരാബാദ്; 2017-ൽ  ടെക്കൻപൂർ ബിഎസ്എഫ് അക്കാദമി; 2018-ൽ കെവാദിയ; 2019-ൽ പൂനെയിലെ ഐസർ  എന്നിവിടങ്ങളായിരുന്നു സമ്മേളന വേദികൾ. 


(Release ID: 1772892) Visitor Counter : 241