ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

രാജ്യത്ത് ആദ്യമായി പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ്പ് എടുത്ത വ്യക്തികളുടെ എണ്ണം ഭാഗികമായി കുത്തിവയ്പ്പ് എടുത്തവരുടെ എണ്ണത്തെ മറികടന്നു: ഡോ മൻസുഖ് മാണ്ഡവ്യ

Posted On: 17 NOV 2021 1:42PM by PIB Thiruvananthpuram
രാജ്യത്ത് ആദ്യമായി പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ്പ് എടുത്ത വ്യക്തികളുടെ എണ്ണം ഭാഗികമായി കുത്തിവയ്പ്പ് എടുത്തവരുടെ എണ്ണത്തെ മറികടന്നു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. 'ജനപങ്കാളിത്തം', 'സർക്കാരിന്റെ സമഗ്ര സമീപനം', സർക്കാരിലുള്ള ജനങ്ങളുടെ വിശ്വാസം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മികച്ച പ്രതികരണം നേടിയ 'ഹർ ഘർ ദസ്തക്' പ്രചാരണം എന്നിവയാണ് ഈ നേട്ടം സാധ്യമാക്കിയത്.
 
കഴിഞ്ഞ 24 മണിക്കൂറിനിടെ 67,82,042 വാക്‌സിൻ ഡോസുകൾ നൽകിക്കൊണ്ട് ഇന്ന് രാവിലെ 7 മണി വരെയുള്ള താൽക്കാലിക റിപ്പോർട്ട് പ്രകാരം രാജ്യത്തൊട്ടാകെ 113.68 കോടി (1,13,68,79,685) ഡോസ് നൽകിയിട്ടുണ്ട്. 1,16,73,459 സെഷനുകളിലൂടെയാണ് ഈ നേട്ടം സാധ്യമായത്. ഇതിൽ 75,57,24,081 ഡോസുകൾ ആദ്യ ഡോസായും, 38,11,55,604 ഡോസുകൾ രണ്ടാം ഡോസായും ആണ് നൽകിയത്. ഇതോടെ, രണ്ട് പ്രതിരോധ കുത്തിവയ്പ്പ് എടുത്ത വ്യക്തികളുടെ എണ്ണം (38,11,55,604) ഒരു ഡോസ് ലഭിച്ചവരെക്കാൾ (37,45,68,477) കൂടുതലെത്തി.
 
രാജ്യത്ത് വാക്സിൻ ക്ഷാമമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കി. രണ്ടാമത്തെ വാക്സിൻ ഡോസ്‌ എടുക്കാൻ മുന്നോട്ട് വരാനും സ്വന്തം കുടുംബത്തിലും സമൂഹത്തിലും ഉള്ളവരെ രണ്ട് ഡോസുകളും പൂർത്തിയാക്കാൻ പ്രേരിപ്പിക്കാനും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.

 

*** 



(Release ID: 1772599) Visitor Counter : 167