ഉപരാഷ്ട്രപതിയുടെ കാര്യാലയം

സമൂഹത്തിന്റെ ഉന്നമനത്തിനായി നൂതനാശയങ്ങളുമായി മുന്നോട്ട് വരാൻ സംരംഭകരോട് ഉപ രാഷ്‌ട്രപതി ആഹ്വാനം ചെയ്തു

Posted On: 17 NOV 2021 12:57PM by PIB Thiruvananthpuram
മനുഷ്യരാശിയുടെയും സമൂഹത്തിന്റെയും പുരോഗതിക്കായി വിജ്ഞാനവും സമ്പത്തും സൃഷ്ടിക്കുന്നതിന് ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും സംരംഭകരും നൂതനാശയങ്ങളുമായി മുന്നോട്ട് വരണമെന്ന് ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു ഇന്ന് ആഹ്വാനം ചെയ്തു.
 
ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും അവരുടെ ജീവിതം സന്തോഷകരവും സുഖകരവുമാക്കുന്നതിനും സാങ്കേതികവിദ്യകൾ വികസിപ്പിക്കാനും ബെംഗളൂരു ടെക് സമ്മിറ്റ് (ബിടിഎസ്) 2021, ബംഗളൂരുവിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് ശ്രീ നായിഡു പറഞ്ഞു.

 

കാർഷിക ഉൽപ്പാദനക്ഷമതയും വരുമാനവും മെച്ചപ്പെടുത്താൻ മികച്ച കാർഷിക സാങ്കേതിക  മാര്ഗങ്ങൾ സ്വീകരിക്കാനും കൃഷിയിൽ കൂടുതൽ ശ്രദ്ധ ചെലുത്താനും ബെംഗളൂരു ടെക് സമ്മിറ്റിൽ പങ്കെടുത്തവരോട് അദ്ദേഹം ആവശ്യപ്പെട്ടു


വീഡിയോ കോൺഫറൻസിംഗിലൂടെ ബിടിഎസ്-2021ൽ പങ്കെടുത്തതിന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി Mr. സ്കോട്ട് മോറിസൺ, ഇസ്രായേൽ പ്രധാനമന്ത്രി Mr. നഫ്റ്റാലി ബെന്നറ്റ് എന്നിവർക്ക് ഉപ രാഷ്‌ട്രപതി നന്ദി പറഞ്ഞു.

 

*** 

 
 


(Release ID: 1772588) Visitor Counter : 172