ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ഇന്ത്യയുടെ കോവിഡ്-19 വാക്‌സിനേഷനുകളുടെ എണ്ണം 112.01 കോടി പിന്നിട്ടു
Posted On:
14 NOV 2021 9:34AM by PIB Thiruvananthpuram
കഴിഞ്ഞ 24 മണിക്കൂറില്‍ 57,43,840 ഡോസ് വാക്‌സിനുകള്‍ നല്‍കിയതോടെ, ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നല്‍കിയ ആകെ വാക്‌സിനുകളുടെ എണ്ണം 112.01 കോടി (1,12,01,03,225) കടന്നു. 1,14,65,001 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്‌സിന്‍ നല്‍കിയത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,376 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,38,37,859 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.26%.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും കൂട്ടായ ശ്രമഫലമായി, തുടര്‍ച്ചയായി 140-ാം ദിവസവും പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം 50,000-ത്തില്‍ താഴെയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 11,271 പേര്‍ക്കാണ്.
നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത് 1,35,918 പേരാണ് - 522 ദിവസത്തെ താഴ്ന്ന നിലയില്‍. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.39 ശതമാനമാണ് - മാര്‍ച്ച് 2020 മുതലുള്ള ഏറ്റവും കുറഞ്ഞ കണക്ക്.
രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വര്‍ദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 12,55,904 പരിശോധനകള്‍ നടത്തി. ആകെ 62.37 കോടിയിലേറെ (62,37,51,344) പരിശോധനകളാണ് ഇതുവരെ നടത്തിയത്.
പരിശോധനകള്‍ വര്‍ധിപ്പിച്ചപ്പോള്‍ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവില്‍ 1.01 ശതമാനമാണ് - 51 ദിവസമായി 2% ത്തില്‍ താഴെ. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.90 ശതമാനമാണ്. കഴിഞ്ഞ 41 ദിവസമായി ഇത് 2 ശതമാനത്തില്‍ താഴെയും, 76 ദിവസമായി 3 ശതമാനത്തില്‍ താഴെയുമാണ്.
****
(Release ID: 1771888)
Visitor Counter : 168